വീട്ടിൽ എത്ര സുരക്ഷിതത്വത്തോട് കൂടി അരി അതുപോലെ പലതരം ധാന്യങ്ങൾ സൂക്ഷിച്ചുവച്ചാൽ പോലും കുറച്ചുനാൾ കഴിയുമ്പോഴേക്കും അതിൽ ചില പ്രാണികൾ വന്ന് അവയെല്ലാം തന്നെ നശിപ്പിക്കും പിന്നീട് അവയൊന്നും ഉപയോഗിക്കാൻ സാധിക്കാതെ കളയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ നമുക്ക് ഒരുപാട് നഷ്ടവും വരുന്നു.
എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകൾ വേണ്ട. വീട്ടിൽ അരിയും മറ്റു ധാന്യങ്ങളിലെയും പ്രാണികൾ വരുന്നതിനെ തടയാൻ ഇതാ ഒരു ഉഗ്രൻ മാർഗ്ഗം. അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ അരിയിട്ട് വയ്ക്കുന്നത് ഏതു പാത്രത്തിലാണോ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച് ഒരു പേപ്പർ വച്ച് കൊടുക്കുക അതിനുമുകളിൽ ആയി അരിയിട്ടു കൊടുക്കുക. ശേഷം അതിനുമുകളിൽ ന്യൂസ് പേപ്പർ വച്ച് അടച്ചുവയ്ക്കുക ഇങ്ങനെ ചെയ്താൽ പ്രാണികൾ വരില്ല മറ്റൊരു മാർഗം അരിയുടെ ഉള്ളിലേക്ക് ഗ്രാമ്പൂ പത്തോ പതിനഞ്ചോ എണ്ണം നൂലിൽ കെട്ടി കോർത്ത് അതിലേക്ക് ഇട്ടുകൊടുക്കുക.
അടുത്ത മാർഗ്ഗം മൂന്നോ നാലോ വറ്റൽ മുളക് അരി സൂക്ഷിച്ചു വയ്ക്കുന്ന പാത്രത്തിൽ വെക്കുക. അതുപോലെ തന്നെ വീട്ടിൽ ആര്യവേപ്പിന്റെയും മരം ഉണ്ടെങ്കിൽ ഒരു തണ്ട് മുറിച്ച് അത് അരിയുടെ ഇടയിലായി വെച്ചു കൊടുക്കുക. അതുപോലെ തന്നെ വീട്ടിൽ മഞ്ഞൾ മേടിക്കുന്നവർ ഉണ്ടെങ്കിൽ മുഴുവൻ മഞ്ഞൾ നല്ലതുപോലെ ഉണക്കിയെടുത്തതിനുശേഷം.
അതിൽ ഒരു കഷ്ണമോ രണ്ടു കഷ്ണമോ എടുത്ത് അരി ഇട്ടുവയ്ക്കുന്ന പാത്രത്തിൽ അരിയുടെ ഉള്ളിലായി വച്ചുകൊടുക്കുക. ഇത്തരം മാർഗങ്ങളിലൂടെ അരിയുടെ ഉള്ളിൽ പ്രാണികൾ വരുന്നത് തടയാൻ സാധിക്കും. കൂടാതെ പരിപ്പ് കടല മുതിര തുടങ്ങിയ ധാന്യങ്ങൾ ഇട്ടുവയ്ക്കുന്ന പാത്രത്തിലും വറ്റൽ മുളകും അല്ലെങ്കിൽ മഞ്ഞളിന്റെ ചെറിയ കഷ്ണമോ ഇട്ടു വയ്ക്കുകയാണെങ്കിൽ അതിലും പ്രാണികൾ വരുന്നത് ഇല്ലാതാക്കാം. Video credit : Resmees curry world