നാളെ സങ്കടഹര ചതുർത്തി, ജീവിതത്തിലെ സകല സങ്കടങ്ങളും ദുഃഖങ്ങളും ഒഴിഞ്ഞുപോകും…

നാളെ മകര മാസത്തിലെ സങ്കട ഹര ചതുർത്തി ദിവസമാണ്. നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളെയും ദുരിതങ്ങളെയും ഇല്ലാതാക്കുന്ന വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണ് നാളെ. നാളെ വിഗ്നേശ്വര ഭഗവാൻ നമ്മുടെ വീടുകളിലേക്ക് കയറിവരുന്ന ദിവസം കൂടിയാണ്. നമുക്ക് എന്ത് സങ്കടവും ദുഃഖവും ഉണ്ടെങ്കിലും ഗണപതി ഭഗവാനോട് പറഞ്ഞു പ്രാർത്ഥിച്ചാൽ അതിൽ നിന്നും പൂർണ്ണമായ മുക്തി ലഭിക്കും.

പഞ്ചപാണ്ഡവന്മാർ വളരെയധികം ദുഃഖങ്ങൾ നേരിട്ടുകൊണ്ടിരുന്ന സമയത്ത് ഭഗവാൻ ശ്രീകൃഷ്ണന്റെ അരികിലേക്ക് ചെല്ലുന്നു. ദുഃഖ ദുരിതങ്ങൾ അവസാനിക്കുവാൻ ഞങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് പഞ്ചപാണ്ഡവന്മാർ ശ്രീകൃഷ്ണനോട് ചോദിക്കുന്നു. ഭഗവാൻ പറയുന്നത് ഇങ്ങനെയാണ് നിങ്ങൾ മഹാഗണപതി സങ്കട ഹര ചതുർത്തി ദിവസം വ്രതമെടുത്തു പ്രാർത്ഥിക്കൂ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും.

അങ്ങനെ പഞ്ചപാണ്ഡവർ ഗണപതി ഭഗവാന് വ്രതം എടുത്ത് പ്രാർത്ഥിച്ചു അതിനുശേഷം ആണ് അവരുടെ ജീവിതത്തിൽ ഇത്രയേറെ സൗഭാഗ്യങ്ങൾ വന്നു ചേർന്നത്. ഭഗവാൻ പോലും നിർദ്ദേശിച്ച അത് വിശേഷമായ ദിവസമാണ് സങ്കട ഹര ചതുർത്തി ദിവസം. നാളത്തെ പ്രത്യേക ദിവസത്തിൽ മൂന്ന് രീതിയിൽ പ്രാർത്ഥിക്കാവുന്നതാണ്. വ്രതം എടുത്തു കൊണ്ട്, വ്രതം എടുക്കാതെ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്തു.

വീട്ടിൽ തന്നെ വിളക്ക് കത്തിച്ച് എന്നിങ്ങനെ മൂന്നു തരത്തിലും ഭഗവാൻ ഗണേശന് പ്രാർത്ഥിക്കാവുന്നതാണ്. വ്രതം എടുക്കുന്നവർ തലേദിവസം തന്നെ മത്സ്യമാംസാദികളെല്ലാം ഒഴിവാക്കി സസ്യാഹാരങ്ങൾ മാത്രം കഴിച്ചു കൊണ്ട് വൃതത്തിലേക്ക് കടക്കാവുന്നതാണ്. വൃത സമയത്ത് അനാവശ്യമായ ചിന്തകളോ സംസാരങ്ങളോ പാടുള്ളതല്ല. ഭഗവാനെ മാത്രം ചിന്തിച്ചുകൊണ്ട് ഭഗവാന്റെ നാമങ്ങൾ ഉരുവിട്ടുകൊണ്ട് വ്രതം പൂർത്തീകരിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.