കരിമ്പൻ പിടിച്ച തോർത്തും മുണ്ടും വളരെ എളുപ്പത്തിൽ വൃത്തിയാക്കാം…

നമ്മുടെ ഡ്രസ്സുകളിലും തോർത്ത് കളിലും എല്ലാം കരിമ്പൻ പുള്ളികൾ വരാറുണ്ട്. വെളുത്ത വസ്ത്രങ്ങളിൽ ആണെങ്കിൽ അത് വേഗത്തിൽ തന്നെ വരുകയും പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. കുട്ടികളുടെ യൂണിഫോമുകളിലും കരിമ്പൻ പുള്ളികൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. തുണികൾ നന്നായി ഉണങ്ങാതെ സൂക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.

കരിമ്പൻ പുള്ളികൾ പൂർണ്ണമായും മാറ്റുന്നതിനായി ഒരു മാർഗ്ഗമുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കരിമ്പൻ കുത്തിയ തുണികൾ ഇനി വലിയ പ്രശ്നം ആവില്ല അത് പൂർണ്ണമായും മാറ്റാൻ സാധിക്കും. മിക്കപ്പോഴും അത്തരത്തിലുള്ള തുണികൾ നമ്മൾ മാറ്റിവയ്ക്കാനാണ് പതിവ് എന്നാൽ ഇനി അതിൻറെ ആവശ്യമില്ല ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.

ഒരു ബക്കറ്റൊ ബേസിനോ എടുക്കുക, അതിലേക്ക് തുണി മുങ്ങുന്ന രീതിയിൽ വെള്ളമെടുക്കണം. അതിലേക്ക് ക്ലോറക്സ് ചേർത്ത് കൊടുക്കുക. പൊടി രൂപത്തിലുള്ളതാണെങ്കിലും ലിക്വിഡ് രൂപത്തിലാണ് ഉള്ളതാണെങ്കിലും യാതൊരു കുഴപ്പവുമില്ല. കരിമ്പൻ കുത്തിയ ഡ്രസ്സുകൾ അതിലേക്ക് നന്നായി മുക്കിവയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം മാത്രം എടുത്താൽ മതി. ഒരുപാട് കരിമ്പൻ പുള്ളികൾ ഉള്ള തുണികൾ ആണെങ്കിൽ കൂടുതൽ സമയം ക്ലോറക്സിൽ മുക്കി വയ്ക്കേണ്ടതായി വരുന്നു.

അതിനുശേഷം ആ തുണി നല്ല വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. വെള്ള തുണികളിൽ മാത്രമേ ക്ലോറക്സ് ഉപയോഗിച്ച് ഇത്തരത്തിൽ കരിമ്പൻ പുള്ളികൾ കളയുവാൻ സാധിക്കുകയുള്ളൂ. ഈ രീതി ഉപയോഗിച്ചാൽ 100% വും കരിമ്പൻ പുള്ളികൾ പോയി കിട്ടും. വളരെ ഇഫക്റ്റീവ് ആയ ഒരു രീതിയാണിത്. പരീക്ഷിച്ചു നോക്കിയ എല്ലാവർക്കും ഉറപ്പായും റിസൾട്ട് കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.