വീട്ടിലേക്ക് തിരിച്ചെത്തുന്ന ചന്ദ്രക്ക് ഉഗ്രൻ സർപ്രൈസുമായി ടോഷ് ക്രിസ്റ്റി.!!

മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാത എന്ന പരമ്പരയിൽ ഒന്നിച്ച് അഭിനയിക്കുന്ന ഇരുവരും യഥാർത്ഥ ജീവിതത്തിൽ ദമ്പതികളാണ്. ഈ പരമ്പരയിലേക്ക് വന്നതിനുശേഷം ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ആരാധകരെല്ലാം ഒരുപാട് ആവേശത്തിലാഴ്ത്തിയായിരുന്നു ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഇടം പിടിച്ച വാർത്തയായിരുന്നു എന്ന് പറയാം.

മലയാളികളുടെ ഇഷ്ട ദമ്പതികൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും സെക്കന്റുകൾക്കുള്ളിൽ തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ടോഷ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ. തങ്ങളുടെ ജീവിതത്തിലെ ഏതൊരു വാർത്തയും യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ ഇവർ ഒന്നിച്ച് എത്തുന്ന നിമിഷങ്ങളെല്ലാം ആരാധകർക്ക് ഏറെ പ്രിയമുള്ളതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ചന്ദ്ര ഒരു ആൺകുട്ടിക്ക് ജന്മം നൽകി എന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ ഇതാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന ചന്ദ്രക്ക് ഗംഭീര സർപ്രൈസ് ആണ് ടോഷ് ഒരുക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് യൂട്യൂബിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. പ്രസവശേഷം ചന്ദ്രയെ ശുശ്രൂഷിച്ച ഡോക്ടേഴ്സിനോടും നഴ്സുമാരോടും യാത്ര ചോദിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്താണ് വീട്ടിലെക്ക് തിരിച്ചു പോകുന്നത്.

വീട്ടിലെത്തിയ ഉടനെ ആരതി ഉഴിഞ്ഞ് ചന്ദ്രയെയും കുഞ്ഞിനെയും വീട്ടിലേക്ക് കയറ്റുന്നതും വീഡിയോയിൽ കാണിച്ചിരിക്കുന്നു. വീട്ടിലേക്ക് കയറുമ്പോൾ പൊന്നോമനയുടെ ചിരിക്കുന്ന മുഖം ആരാധകർക്കായി കാണിക്കുകയും ചെയ്യുന്നുണ്ട്. ചന്ദ്ര അവരുടെ റൂമിലേക്ക് കയറുമ്പോഴാണ് ടോഷ് ഒരുക്കിയ സർപ്രൈസ് കാണുന്നത്. ഇതെല്ലാം കണ്ടതോടുകൂടി ചന്ദ്ര വളരെ സന്തോഷത്തിൽ ആവുകയായിരുന്നു. ഇവരുടെ ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.  ഒപ്പം തന്നെ ചിത്രങ്ങൾക്ക് ധാരാളം ലൈക്കുകളും ആരാധകർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *