നമ്മൾ നമ്മുടെ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശത്രു ദോഷം. നമ്മുടെ ജീവിതം രക്ഷപ്പെട്ടു വരുന്ന സമയത്ത് പലതരത്തിലുള്ള ശത്രു ദോഷങ്ങൾ നമുക്ക് ഏൽക്കാറുണ്ട് ചിലത് വളരെ അസഹനീയമായി തോന്നും. കൂടുതലായും തൊഴിൽ ചെയ്യുന്ന സ്ഥലങ്ങളിൽ ആയിരിക്കും അനുഭവപ്പെട്ടു വരുന്നത്. നമ്മൾ ഇവിടെ ചെയ്യാൻ പോകുന്ന കാര്യം ആരെയും ഉപദ്രവിക്കാനോ ശത്രുവിനെ ഇല്ലാതാക്കുവാന് വേണ്ടിയിട്ടുള്ളതെല്ലാം അവർ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും നമുക്ക് സ്വയം രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള കാര്യമാണ്.
നമ്മുടെ ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകണം എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം ചെയ്യുന്ന കർമ്മമാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമ്മൾ പ്രാർത്ഥിക്കേണ്ടത് രണ്ടു പരമശിവൻ ആണ്. ഭഗവാനെ പ്രാർത്ഥിച്ചാൽ ഇത്തരത്തിലുള്ള എല്ലാ ദോഷങ്ങളും ഒഴിഞ്ഞുപോകുന്നതായിരിക്കും രണ്ടാമത്തെ മൂർത്തി നരസിംഹ ദേവനാണ്. ഇവരുടെ രണ്ട് ക്ഷേത്രങ്ങളിലുംപ്രാർത്ഥിക്കുന്നത് ശത്രുദോഷത്തിൽ നിന്ന് നമ്മുടെ രക്ഷിക്കുന്നതിന് കാരണമാകും.
ആ ക്ഷേത്രങ്ങളിലും മൃത്യുഞ്ജയ പുഷ്പാഞ്ജലി പോലെയുള്ള വഴിപാടുകൾ നടത്തുന്നത് ശത്രു ദോഷങ്ങൾ എല്ലാം നമ്മളിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനു സഹായിക്കും. അതുപോലെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഒരു ചെമ്പ് പാത്രം എടുക്കുക ഒരു ചെറിയ പ്ലേറ്റ് എടുത്താലും മതി. അതിൽ ഒരു പിടി കടുക് എടുക്കുക. അതിന്റെ മറ്റൊരു അറ്റത്തായി കുറച്ച് കർപ്പൂരം വെക്കുക. അതോടൊപ്പം വൃത്തിയുള്ള വെള്ളത്തുണിയും എടുക്കുക. വെള്ളി ശനി ദിവസങ്ങളിൽ വേണം ചെയ്യുവാൻ വൈകുന്നേരം നിലവിളക്ക് കുളത്തിൽ പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞു കഴിയുമ്പോൾ ഏഴുമണിക്ക് 9 മണിക്ക് ഇടയിലുള്ള സമയത്ത് ചെയ്യണം.
ആർക്കാണ് ശത്രു ദോഷം ഉള്ളത് അയാൾ നിലവിളക്കിന് അഭിമുഖമായി ഇരിക്കുക. ശേഷം കടുക് എടുത്ത് ആറ് പ്രാവശ്യം നമ്മുടെ തലയിൽ ഉഴിയുക. അതോടൊപ്പം തന്നെ ഓം നമശിവായ എന്ന മന്ത്രം 208 വട്ടം ചൊല്ലുകയും ചെയ്യുക. അതുപോലെ ഓം നമോ ഭഗവതേ നരസിംഹായ നമ. ഈ മന്ത്രം മൂന്നുപ്രാവശ്യവും ചൊല്ലുക. ശേഷം വെള്ള തുണിയിൽ ഇട്ടു വയ്ക്കുക. അതിനുശേഷം പ്രധാന വാതിലിന് മുന്നിൽ വന്ന കറുപ്പൂരം കത്തിച്ച് അതിലേക്ക് കടുക് കിട്ടിയ കിഴി വച്ച് കത്തിക്കുക. ഇത്രയും ചെയ്ത് നമ്മൾ നല്ലതുപോലെ പ്രാർത്ഥിക്കുക ശത്രു എത്ര വലിയവൻ ആയാലും ദോഷം നമ്മളെ അടുക്കില്ല.