അറിയാതെ ഈ സസ്യം കഴിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ നിസ്സാരമല്ല…

നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. നീലയും വെള്ളയും പൂക്കളോട് കൂടിയാണ് ഇത് കാണപ്പെടുന്നത്. വെളുത്ത ഉമ്മം, നീലയുമ്മം, പൊന്നുമ്മം എന്നിങ്ങനെ മൂന്നു തരത്തിൽ ഇത് കാണപ്പെടുന്നു. ഇതിൽ ധാരാളമായി ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഹയ്യോസയാമൈൻ എന്ന ആൽക്കലോയിഡ് ആണ് ഇതിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്.

ഇതിൻറെ വിത്തിൽ സാറ്റുറിൻ എന്ന ആൽക്കലോയിഡും കുറഞ്ഞ അളവിൽ അഡ്രോപ്പിന്നും അടങ്ങിയിരിക്കുന്നു. പേപ്പട്ടി വിഷബാധയ്ക്ക് അതീവ ഫലപ്രദമായ ഒന്നാണിത്. കുടലിലും ശ്വാസകോശത്തിലും ഉള്ള കോച്ചി വലിക്കൽ ഇല്ലാതാക്കി വേദന ശമിപ്പിക്കുവാൻ ഈ സസ്യം സഹായകമാകുന്നു. വളരെയധികം അപകട സാധ്യതയുള്ള ഒരു വിഷ സസ്യം ആയിരുന്നാൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ ഇത് ഉപയോഗിക്കുവാൻ പാടുള്ളൂ.

ആയുർവേദത്തിൽ ആസ്മ ചികിത്സയിൽ ഇത് വളരെയേറെ സഹായകമാകുന്നു ഞാൻ ഇതിൻറെ കായകൾ വിഷം നിറഞ്ഞവയാണ്. അതുകൊണ്ടുതന്നെ കായ കഴിക്കുന്നത് ജീവനു തന്നെ ഭീഷണി ആകുന്നു. ഉമ്മത്തിന്റെ കായ ആമാശയ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളിൽ മന്ദിഭവിക്കുകയും ചെയ്യുന്നു. ഇതിൻറെ വിഷബാധ കൂടുതലായാൽ മരണം വരെ സംഭവിക്കാം.

ഇതിൻറെ വേര് ശുദ്ധി ചെയ്ത് ഉപയോഗിക്കുന്നത് മദ്യപാനം നിർത്താൻ ഏറെ നല്ലതാണ്. ഉമ്മത്തിന്റെ കായിൽ എള്ള് നിറച്ച് തിളപ്പിച്ച് അരച്ചു മുട്ടു വേദനയുള്ള ഇടത്ത് തേക്കുന്നത് വേദന ശമിപ്പിക്കുവാൻ നല്ലതാണ്. ഇത് ഉള്ളിൽ കഴിച്ചാൽ ആദ്യം വായിലും തൊണ്ടയിലും നീറ്റൽ ഉണ്ടാകും അതിനുശേഷം വിഷലക്ഷണങ്ങൾ പ്രകടമാകുന്നു അല്പസമയത്തിനുശേഷം ബോധക്ഷയവും ഉണ്ടാകും. ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടി കൂടിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.