എല്ലാവരിൽ നിന്നും വ്യത്യസ്തമായി നേപ്പാളിൽ ഓണം ആഘോഷിച്ച് നടി നവ്യ നായർ.!! | Navya Nair Celebrates Onam In Nepal.

Navya Nair Celebrates Onam In Nepal : സിനിമാ മേഖലയിൽ നിരവധി താരങ്ങൾ ഉണ്ടെങ്കിലും വളരെ ചുരുക്കം ചിലർക്ക് മാത്രമേ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിട്ടുള്ളൂ. അത്തരത്തിൽ മലയാളികളുടെ പ്രിയ നടിയായി മാറിയ നായികയാണ് നവ്യ നായർ. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്യഭാഷകളിലും അഭിനയിച് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവരും കുടുംബത്തോടൊപ്പം സന്തോഷമായി നാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നേപ്പാളിൽ വെച്ചാണ് നവ്യയും മകനും ഓണം ആഘോഷിക്കുന്നത്. ഇരുവരും കൂടി പശുപതിനാഥ് അമ്പല ദർശനത്തിനിടയിലാണ്.

അതുകൊണ്ടാണ് താരത്തിന് ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം നാട്ടിൽ വച്ച് ആഘോഷിക്കാൻ പറ്റാതെ നേപ്പാളിൽ വെച്ച് ആഘോഷിച്ചത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരം നേപ്പാളിൽ വെച്ച് ഓണം ആഘോഷിച്ചു എങ്കിലും നാട്ടിലെ ഓണസദ്യ കഴിക്കാൻ പറ്റാത്തതിൽ വിഷമം പ്രകടിപ്പിക്കുന്നുണ്ട്.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന നവ്യ ‘ഒരുത്തി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിനുശേഷം താരം സ്റ്റേജ് ഷോകളിലും , സോഷ്യൽ മീഡിയകളിലും മറ്റും സജീവമായി മാറിയിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഒരുപാട് ലൈക്കുകളും കമന്റുകളും നൽകുകയും ചെയ്തു. ഒപ്പം നിരവധി പേരാണ് താരത്തിന് ഹാപ്പി ഓണം അറിയിച്ചിരിക്കുന്നത്. നവ്യയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *