uric acid malayalam : ആദ്യകാലങ്ങളിൽ എല്ലാം തന്നെ യൂറിക് ആസിഡ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ കുറവായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പമുള്ള കുട്ടികൾക്ക് വരെയാണ് ഇപ്പോൾ യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ കണ്ടുവരുന്നത്. പ്രധാനമായിട്ടും ഇതിന്റെ കാരണം നമ്മുടെ തെറ്റായ ജീവിതശൈലി ഒന്നുകൊണ്ട് മാത്രമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് മൂലം അതിന്റ ദഹനം കഴിഞ്ഞതിനുശേഷം അടിഞ്ഞുകൂടുന്ന ആവശ്യമില്ലാത്ത പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ്. സാധാരണ രീതിയിൽ ഇത് കിഡ്നി വഴി മൂത്രത്തിലൂടെ പിറന്നള്ളുകയാണ് ചെയ്യാറുള്ളത് .
എന്നാൽ ചില ആളുകളിൽ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയി ഇത് കാണപ്പെടും അങ്ങനെയാണ് യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആളുകൾക്ക് സംഭവിക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർക്കാണ് യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ കൂടുതലും കണ്ടു വരാറുള്ളത്. ഇങ്ങനെയുള്ളവർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതൽ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് ഉപ്പൂറ്റിയിൽ വേദന നടക്കാൻ ബുദ്ധിമുട്ട് കുറച്ചു നടന്നാൽ ചിലപ്പോൾ വേദന മാറുന്നത് ഇതെല്ലാം യൂറിക് ആഡ് കൂടുന്നതിന്റെ പ്രശ്നങ്ങളാണ്.
പ്രശ്നങ്ങൾ പാരമ്പര്യമായിട്ട് കണ്ടു വരാറുണ്ട് അതുപോലെ കിഡ്നി തകരാറുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ പ്രമേഹ രോഗമുള്ളവരിലെ യൂറിക്കാസിഡ് കണ്ടു വരാറുണ്ട് അമിതഭാരമുള്ളവർക്ക് കണ്ടു വരാറുണ്ട്. അതുപോലെ സ്ത്രീകളിൽ ആർത്തവ സമയം കഴിഞ്ഞതിനുശേഷം കണ്ടുവരാറുണ്ട്. അതുപോലെ മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർക്കും കൊണ്ടുവരാറുണ്ട്. യൂറിക്കാസിഡ് ഉണ്ടെന്നറിഞ്ഞാൽ നമ്മൾ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങൾ ഉണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.
വളരെ പ്രധാനപ്പെട്ടത് റെഡ് മീറ്റ്. അതുപോലെ തുടങ്ങിയ ഷെൽഫിഷുകൾ ഒഴിവാക്കുക. അതുപോലെ തന്നെ ചീര പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ കുറച്ചു കൊണ്ടു വരുക. അതുപോലെ ഒരു ദിവസത്തിൽ അമിതമായി ചായ കുടിക്കുന്നവർ അതു രണ്ട് പ്രാവശ്യമാക്കി ചുരുക്കുക. അതുപോലെ എണ്ണയിൽ പൊരിച്ചതും ആയിട്ടുള്ള ഭക്ഷണങ്ങൾ ബേക്കറി സാധനങ്ങൾ എന്നിവയൊന്നും കഴിക്കാതിരിക്കുക. ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് ഒരു പരിധിവരെ കുറക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “ഭക്ഷണം ഇതുപോലെയാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ യൂറിക്കാസിഡിന് ശാശ്വത പരിഹാരം ആകും. | uric acid malayalam”