മൂത്രത്തിലെ പത ഒരു നിസ്സാര പ്രശ്നമല്ല, നിങ്ങളുടെ കിഡ്നി തകരാറിൽ ആകുന്നു…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന ഈ അവയവം മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ സഹായകമാകുന്നു. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറ് ഏർപ്പെട്ടാൽ അത് ശരീരത്തിൻറെ ആരോഗ്യത്തെ മോശകരമായി ബാധിക്കും.

പല രോഗങ്ങളുടെയും സൂചനകൾ ശരീരം തന്നെ കാണിച്ചു തരുന്നു. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി അതു മനസ്സിലാക്കുവാനും സാധിക്കും. മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസവും അളവ് വ്യത്യാസവും എല്ലാം ചില രോഗങ്ങളുടെ സൂചനയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിൽ കാണുന്ന പത. ചില ആളുകളിൽ ഇത് താൽക്കാലികമായി കണ്ടുവരുന്നു എന്നാൽ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നത് കിഡ്നിയുടെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൂത്രത്തിൽ കണ്ടുവരുന്ന പത പ്രോട്ടീനാണ്, സാധാരണഗതിയിൽ പ്രോട്ടീൻ രക്തത്തിലാണ് കാണുക. രക്തം അരിക്കുന്നതും അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കിഡ്നിയാണ് എന്നാൽ കിഡ്നി പ്രോട്ടീൻ അരിച്ചു കളയാത്തതുകൊണ്ടാണ് അതു മൂത്രത്തിലൂടെ പുറത്തേക്ക് വരുന്നത്. അരിപ്പയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം കാരണം കിഡ്നിക്ക് പ്രശ്നമുണ്ടാകുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.

ഈ രോഗം കിഡ്നിയെ ബാധിക്കുന്നു എന്നതിൻറെ പ്രധാന ലക്ഷണം കൂടിയാണിത്. ഇത് ഒരു ഗുരുതര പ്രശ്നം തന്നെയാണ്, രക്തത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുമ്പോൾ ഭാവിയിൽ ക്രിയാറ്റിൻ എന്ന ഘടകം കിഡ്നിയിൽ കൂടാനുള്ള സാധ്യത ഏറെയാണ്. പ്രോട്ടീൻ ഇതേ രീതിയിൽ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുമ്പോൾ ഹൃദ്രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള സാഹചര്യവും കൂടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.