മിക്കവാറും എല്ലാവരുടെ വീട്ടിലും കർപ്പൂരം ഉണ്ടായിരിക്കും. കർപ്പൂരം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് ഉപകാരങ്ങൾ ഉണ്ട്. വീട്ടമ്മമാർക്ക് ഇനി ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാധിക്കും. കർപ്പൂരം കൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കുറച്ച് കർപ്പൂരം എടുത്ത് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി ഒഴിച്ച് വയ്ക്കുക.
തയ്യാറാക്കിയ ഈ മിശ്രിതം ഉപയോഗിച്ച് ഊണ് മേശ തുടച്ചു വൃത്തിയാക്കുന്നതിനും. അതുപോലെ തന്നെ കിച്ചൻ വൃത്തിയാക്കുന്നതിനും. വീട്ടിലെ ഫ്ലോർ തുടയ്ക്കുന്നതിനും എല്ലാം ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അടുത്തതായി വീട്ടിൽ പാറ്റകൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ കുറച്ച് കർപ്പൂരം വെച്ചു കൊടുക്കുക. എങ്ങനെ ചെയ്താൽ കർപ്പൂരത്തിന്റെ മണം കാരണം പാറ്റകൾ വരുന്നത് ഇല്ലാതാകും.
അതുപോലെ തന്നെ അലമാരിയിൽ മടക്കി വയ്ക്കുന്ന തുണികൾക്കിടയിൽ ഒരു കർപ്പൂരം വെച്ചു കൊടുക്കുകയാണെങ്കിൽ വസ്ത്രങ്ങൾ എപ്പോഴും സുഗന്ധപൂരിതമായി ഇരിക്കുകയും കേടുവരാതെ സൂക്ഷിക്കാനും സാധിക്കും. അതുപോലെ തന്നെ വൈകുന്നേരങ്ങളിൽ വരുന്ന കൊതുകിനെ ഇല്ലാതാക്കാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിൽ ഒന്നോരണ്ടോ കർപ്പൂരം ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ കൊതുക് വരുന്നത് ഇല്ലാതാക്കാം. അതുപോലെ വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടാകുന്ന സ്ഥലങ്ങളിൽ കർപ്പൂരം പൊടിയാക്കി ഇട്ടുകൊടുക്കുകയാണെങ്കിൽ ഉറുമ്പ് വരുന്നതി ഇല്ലാതാക്കാം.
അതുപോലെ ചെറിയ കുട്ടികൾക്ക് ജലദോഷവും ചുമയും വരുമ്പോൾ കഫം നെഞ്ചിൽ കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അതില്ലാതാക്കാൻ കർപ്പൂരം ഉപയോഗിച്ച് ഒരു മരുന്ന് തയ്യാറാക്കാം അതിനായി ഒരു പാത്രത്തിൽ ആദ്യം കുറച്ച് കർപ്പൂരം പൊടിച്ചെടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ശേഷം ഈ വെളിച്ചെണ്ണ ചൂടാറിയതിനു ശേഷം കുട്ടികളുടെ നെഞ്ചിൽ എല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുട്ടികൾക്ക് ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ സാധിക്കും. അവർക്ക് ഉണ്ടാകുന്ന തലവേദന ഇല്ലാതാക്കാനും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.