ഇനി എത്ര നാൾ കഴിഞ്ഞാലും അരിയും പയറും പരിപ്പും ഒന്നും കേടു വരില്ല. വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാൻ ഇതുപോലെ ചെയ്യുക. | Easy Way To Store Rice and Grains

Easy Way To Store Rice and Grains: വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് അരി പരിപ്പ് പയർ ചെറുപയർ കടല എന്നിങ്ങനെയുള്ളവ. ഇനിയെല്ലാം നാം സൂക്ഷിച്ചു വയ്ക്കുന്നത് ഡപ്പകളിൽ അടച്ച് ആയിരിക്കും. എത്ര അടച്ച് സൂക്ഷിച്ചാലും കുറെ നാളുകൾക്ക് ശേഷം അവ കേടു വരാൻ സാധ്യത കൂടുതലാണ്. പൂപ്പൽ വന്നു അല്ലെങ്കിൽ ചെറിയ പ്രാണികൾ കടന്നു പെട്ടെന്ന് തന്നെ കേടു വന്നു പോകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇനി വളരെ നല്ലൊരു പരിഹാരമുണ്ട്.

ആദ്യത്തെ ടിപ്പ് പരിപ്പ് കുറെനാൾ സൂക്ഷിച്ചു വെക്കുന്നതിന് പരിപ്പ് വാങ്ങിച്ചതിനുശേഷം ഒരു ചട്ടിയിൽ ഇട്ട് നന്നായി ചൂടാക്കുക അല്ലെങ്കിൽ വെയിലത്ത് വെച്ച് നല്ലതുപോലെ ചൂടാക്കുക അതിനുശേഷം മാത്രം ഒരു പാത്രത്തിൽ അടച്ചുവെച്ച് സൂക്ഷിക്കേണ്ടതാണ്. അടുത്ത ടിപ്പ് ചെറുപയർ, കടല, പയർ എന്നിവ കുറെ നാൾ കേടു വരാതെ സൂക്ഷിക്കുന്നതിന് ഇട്ടുവയ്ക്കുന്ന ഡപ്പയിൽ കുറച്ചു വറ്റൽ മുളക് വെച്ചുകൊടുക്കുക ശേഷം അടച്ചുവെച്ച് സൂക്ഷിക്കുക.

അടുത്ത ടിപ്പ് മുളകിന് പകരമായി ഭക്ഷണത്തിൽ ചേർക്കുന്ന കായം പൊടി രൂപത്തിലോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കിയോ പകലിൽ ഇട്ടുകൊടുക്കുക. അതുപോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്നാണ് മഞ്ഞൾപൊടി. മഞ്ഞൾപൊടിയും ഇതേ രീതിയിൽ തന്നെ ഡപ്പകളിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ കേടുവരാതെ സൂക്ഷിക്കാം.

അടുത്തതായി ചോറ് വെക്കുന്ന അരി കുറെനാൾ കേടു വരാതെ സൂക്ഷിക്കുന്നതിനും ഒരു ടിപ്പ് ഉണ്ട്. അതിനായി നമുക്ക് വേണ്ടത് കുറച്ച് ആര്യവേപ്പിന്റെ ഇലയാണ്. ഈ ആര്യവേപ്പിന്റെ ഇലകൾ അരി ഇട്ടു വയ്ക്കുന്ന പാത്രത്തിലേക്ക് അല്ലെങ്കിൽ ചാക്കിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അരി കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഈ അടുക്കള ടിപ്പുകൾ പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *