uses of onion that we don’t know about : നിത്യജീവിതത്തെ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സവാള എന്നാൽ പാചകത്തിന് മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും സവാള ഉപയോഗിക്കുകയും ചെയ്യാം നമുക്ക് അറിയാത്ത ഒരുപാട് ഗുണങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ഔഷധവും നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടുന്ന ടിപ്സുകളും സവാളയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ വെജിറ്റേറിയൻ ഭക്ഷണങ്ങളിലും നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളിലും എല്ലാം തന്നെ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് സവാള.
സൾഫറിന്റെ ധാരാളം സാന്നിധ്യം സവാളയിൽ അടങ്ങിയിട്ടുണ്ട് ഇതാണ് അതിനു ഔഷധഗുണം നൽകുന്നത് കാൽസ്യം സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട് അണുബാധയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തമാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കുന്നു. ഇതുവഴി ഹൃദയ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.
മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സവാളയ്ക്ക് വളരെയധികം സാധിക്കുന്നു അതുപോലെ മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഇതിന്റെ ഗുണങ്ങൾ കൂടുതലായി ലഭിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്.
അതുപോലെ ചർമ്മത്തിൽ പാടുകൾ ഇല്ലാതാക്കുവാനും സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ ചീത്ത ബാക്ടീരിയകളെ പ്രതിരോധിക്കാനും ഏറെ മികച്ചതാണ്. സവാളയിൽ ഉള്ള മണത്തിന്റെ കാരണം ഇതിൽ അടങ്ങിയിരിക്കുന്ന സൾഫർ ആണ് അമിതമായി കഴിക്കുമ്പോൾ വായനാറ്റം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കൊണ്ട് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ആയിരിക്കും കൂടുതൽ ഉപകാരപ്രദമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “സവാളയുടെ നമുക്കറിയാത്ത കിടിലൻ ഉപയോഗങ്ങൾ. ഇതാ കണ്ടു നോക്കൂ. | uses of onion that we don’t know about”