UTI Prevent Tip : പ്രത്യേകിച്ചും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് മൂത്രത്തിൽ ഇൻഫെക്ഷൻ വരാറുള്ളത്. കൂടുതലായി സംഭവിക്കുന്നത് മൂത്രമൊഴിക്കാതെ പിടിച്ചു നിൽക്കുമ്പോഴായിരിക്കും. മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടായാൽ പല ആളുകൾക്കും പലതരത്തിൽ ആയിരിക്കും ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ വേദനയായിരിക്കും അനുഭവപ്പെടുന്നത് മറ്റു ചിലർക്ക് മൂത്രമൊഴിക്കാൻ ഇടയ്ക്കിടയ്ക്ക് തോന്നുന്ന അവസ്ഥയായിരിക്കും.
ചില ആളുകൾക്ക് മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെന്നും വരാം. ഇതിൽ കൂടുതലാണെങ്കിൽ ചിലർക്ക് പനിയും കാണാറുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായിട്ടുള്ള ലക്ഷണങ്ങളായിരിക്കും ഓരോരുത്തർക്കും മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടായാൽ സംഭവിക്കുന്നത്. യൂറിൻ ടെസ്റ്റിലൂടെയും അസുഖത്തെ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. പ്രധാനമായിട്ടും കാണുന്നത് ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകളിലും കാണാറുണ്ട്.
മൂത്രത്തിൽ ഇൻഫെക്ഷൻ വരുന്ന സമയത്ത് പ്രധാനമായിട്ടും നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും ചെയ്ത ബാക്ടീരിയകളുടെ അളവ് കൂടുകയും ആണ് ഉണ്ടാകുന്നത്. പ്രധാനമായിട്ടും ഇതിന് കാരണമായി പറയുന്നത് ആവശ്യത്തിനും അനാവശ്യമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളാണ്. ഇത് മാറുന്നതിനു വേണ്ടി പ്രോ ബയോട്ടിക്കുകളാണ് പ്രധാനമായ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്നത് ഇഞ്ചിയും തൈരും ചേർത്തുള്ള സംഭാരം ഉണ്ടാക്കി കുടിക്കുന്നത് വളരെ നല്ലതാണ്. പോലെ പരമാവധി അന്നജത്തിന്റെ ഉപയോഗം കുറയ്ക്കുകയും ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഭക്ഷണക്രമം ക്രമപ്പെടുത്തുകയാണെങ്കിൽ യൂറിനൽ ഇൻഫെക്ഷൻ ഉള്ളവർക്ക് അത് മാറ്റാൻ വളരെ എളുപ്പമായിരിക്കും. അതുപോലെ നല്ലതുപോലെ വെള്ളം കുടിക്കുക. ഇതിലൂടെ എല്ലാം മൂത്രത്തിൽ ഇൻഫെക്ഷൻ വരുന്നത് ഇല്ലാതാക്കാൻ സാധിക്കും.