ഓണത്തിനിടയിൽ ബുള്ളറ്റ് പാട്ടിന് ചുവടുവെച്ച് വരദ ഒപ്പം ജയശ്രീയും.!! ഏറ്റെടുത്ത ആരാധകരും.

സിനിമ സീരിയൽ മേഖലകളിൽ വളരെ സജീവമായി മലയാളികളുടെ മനം കവർന്ന പ്രിയ താരം ആണ് വരദ. ടെലിവിഷൻ അവതാരകയായി അരങ്ങേറ്റം കുറിച്ച വരദ, അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് സിനിമാ മേഖലയിലേക്ക് എത്തുകയും നിരവധി സിനിമകളിലെ സഹനടിയായും നായികയായും വേഷം ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ വീഡിയോ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളികൾക് ഏറെ സുപരിചിതനായ ജിഷിൻ മോഹനെയാണ് വരദ വിവാഹം ചെയ്തിരിക്കുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ജിഷിനും ആരാധകരുടെ പ്രിയ താരമാണ്. ഓണത്തിനിടയിൽ ബുള്ളറ്റ് പാട്ടിന് ജയശ്രീക്കൊപ്പം രസകരമായ ചുവടുകൾ വച്ചുകൊണ്ടുള്ള വീഡിയോ താരം പങ്കുവെച്ചിട്ടുള്ളത്.

ഭ്രമരം എന്ന സിനിമയിലൂടെ ബാലതാരമായി വന്നു മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് ജയശ്രീ ശിവദാസ്. ആക്ഷൻ ഹീറോ ബൈജു, ഇടുക്കി ഗോൾഡ്, നിത്യ ഹരിത നായകൻ തുടങ്ങി നിരവധി സിനിമകളിലും ജയശ്രീക്ക് ഭാഗമാകാൻ സാധിച്ചു. ഓണത്തിനിടയിൽ ഉള്ള വരദയുടെയും ജയശ്രീയുടെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടയിലാണ് ഇരുവരും രസകരമായ ഡാൻസ് കളിച്ചത്.

ജയശ്രീയും വരദയും നാടൻ ലുക്കിൽ അണിഞ്ഞൊരുങ്ങി സുന്ദരികൾ ആയാണ് വീഡിയോയിൽ എത്തുന്നത്. ഇൻസ്റ്റ ഗ്ലാമറസ് എന്ന പേജിനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആണ് ഇരുവരും ചെയ്തിരുന്നത്. ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവർക്കും നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി മാറുകയും ചെയ്തു.

 

View this post on Instagram

 

A post shared by Varada (@varada_emi)

Leave a Reply

Your email address will not be published. Required fields are marked *