ഇന്ന് മിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാ സ്ഥാനത്തുനിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധ രക്തം കെട്ടിക്കിടന്ന് വീർത്തു വലുതാവുന്ന ഒരു അവസ്ഥയാണിത്. സിരകളിലൂടെയുള്ള രക്ത സംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നവയാണ് കാലുകൾ.
കാലുകളിലൂടെയുള്ള ചിരകളിൽ പല കാരണങ്ങൾ കൊണ്ട് ബലക്ഷയം ഉണ്ടാവുന്നു ഇവ ചുരുങ്ങി കൊണ്ട് ദുർബലമാകുമ്പോൾ ഈ ഭാഗത്തെ സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീതരീതിയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുമ്പോൾ അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏതു ഭാഗത്തും വെരിക്കോസ് വെയിൻ പ്രശ്നമുണ്ടാകാം. ഇത് കൂടുതലായും കാലിൻറെ ഭാഗങ്ങളിലാണ് കണ്ടുവരുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഈ രോഗാവസ്ഥയെ തടയുവാൻ സാധിക്കും. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനായി ആവശ്യമുള്ള മാറ്റങ്ങൾ ജീവിത രീതിയിൽ കൊണ്ടുവരിക. ദീർഘ നേരം നിൽക്കുന്നത് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള മറ്റൊരു കാരണമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ് ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവെക്കുക.
കാലുകളിലെ രക്തക്കുഴലുകളും സിരകളും ബലം ആകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിൽ തടസ്സം നേരിടുന്നു ഇത് രക്തക്കുഴലുകളുടെ അനിശ്ചിതമായ പ്രവർത്തനത്തിലേക്ക് നയിക്കുകയും കാലുകളിൽ അശുദ്ധ രക്തം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം കുടുംബ അംഗങ്ങളിൽ ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ നിങ്ങൾക്കും അത് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളിൽ ഗർഭധാരണം സമയത്ത് വളരുന്ന ഗർഭപാത്രം ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ഈ രോഗാവസ്ഥ ഉണ്ടാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ.