varicose veins Treatment : വളരെ കോമൺ ആയിട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകളിൽ കാണുന്ന ഞരമ്പ് തുടിച്ചു വരുക അഥവാ വെരിക്കോസ് വെയിൻ അസുഖത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. വെരിക്കോസ് വെയിൻ എന്നുപറയുന്നത് തൊലിയുടെ അടിയിൽ കാണുന്ന അശുദ്ധ രക്തക്കുഴലുകളാണ്. കാലിന്റെ അടിയിൽ നിന്നും ഹൃദയത്തിലേക്ക് അശുദ്ധ രക്തം ഒഴുക്കി വിടേണ്ട രക്തക്കുഴലുകളാണ്. നമ്മൾ നിൽക്കുന്നത് കൊണ്ട് തന്നെ അശുദ്ധരക്തം ചിലപ്പോൾ അവിടെ കിട്ടിക്കിടക്കുവാൻ സാധ്യത കൂടുതലാണ്.
മുകളിലേക്ക് പോകുന്ന രക്തം തിരികെ താഴേക്ക് തന്നെ വരുമ്പോഴാണ് വെരിക്കോസ് വെയിൻ പോലെയുള്ള പ്രശ്നമുണ്ടാകുന്നത്. അശുദ്ധമായ രക്തം ഞരമ്പുകളിൽ കെട്ടിക്കിടന്ന് ഞരമ്പുകൾ നശിച്ചു പോകും. ഇതുപോലെ കിടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം കാണുമ്പോൾ ഉള്ള ബുദ്ധിമുട്ട് രണ്ടാമത്തത് അശുദ്ധ രക്തം അവിടെ കിടക്കുമ്പോൾ മറ്റ് സ്ഥലങ്ങളെയും അത് മോശമായി ബാധിക്കും.
അതുപോലെ അവിടെയുള്ള തൊലിയുടെ നിറം മാറുന്നതായിരിക്കും. അതുപോലെ തന്നെ മാറാത്ത മുറിവുകളും വരുന്നതായിരിക്കും. അത്തരം മുറിവുകൾ മാറാൻ ഒരുപാട് സമയം ചിലപ്പോൾ വേണ്ടിവരും. ഇത് നമുക്ക് വരാതിരിക്കുവാൻ ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് ഒരേ സ്ഥലത്ത് 15 മിനിറ്റിൽ കൂടുതൽ സമയം നിൽക്കാതെ ഇരിക്കുക. കുറച്ചുസമയം നടക്കുകയാണെങ്കിൽ കുഴപ്പമില്ല. ഈ അസുഖത്തെ പൂർണ്ണമായും മാറ്റുന്നതിനുള്ള എല്ലാ ചികിത്സാരീതികളും ഇന്നത്തെ കാലത്ത് വളരെ ലഭ്യമാണ്.
ഒറ്റ ദിവസം കൊണ്ട് തന്നെ വെരിക്കോസ് വെയിൻ പ്രശ്‌നത്തെ ഇല്ലാതാക്കുകയും 24 മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് തിരിച്ചു പോകാവുന്ന തരത്തിലുള്ള വളരെ അഡ്വാൻസ് ആയിട്ടുള്ള ടെക്നോളജികൾ എല്ലാം തന്നെ ലഭ്യമാണ്.അതുകൊണ്ട് വെരിക്കോസ് വെയിൻ പ്രശ്നമുള്ള ആളുകൾപിന്നീട് ഭേദമാക്കാം എന്ന് കരുതി വെക്കുന്നവർ ആണെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിനു മുൻപ് തന്നെ ഭേദമാക്കുകയാണ് വേണ്ടത്.