കർവാ ചൗത്ത് നടത്തി മലയാളികളുടെ പ്രിയ താരം വേദിക..ചിത്രങ്ങൾ കണ്ട് ആഘോഷത്തെ കുറിച്ച് അന്വേഷിച്ച് മലയാളികൾ.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത കുടുംബ വിളക്കിലെ നടിയാണ് വേദിക. ശരണ്യയാണ് വേദിക എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഈ പരമ്പരയ്ക്ക് മാത്രമല്ല ഇതിൽ അഭിനയിക്കുന്ന ഓരോ വ്യക്തിക്കും നിരവധി ആരാധകരാണ് ഉള്ളത്. കുടുംബവിളക്ക് സീരിയലിലെ വില്ലത്തി ആയ് എത്തുന്ന വ്യക്തിയാണ് വേദിക.

ആരംഭം മുതലേ വില്ലത്തിയായി മലയാളികൾക്ക് മുൻപിൽ എത്തിയെങ്കിലും വേദിക എന്ന കഥാപാത്രത്തെയും ശരണ്യ എന്ന വ്യക്തിയെയും രണ്ടായി കാണാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഈ താരത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. അത്രമാത്രം വേദിക എന്ന കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി ശരണ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒപ്പം തന്നെ ആരതി ഉഴിയാനുള്ള തളികയും പിടിച്ചാണ് വേദിക എത്തുന്നത്. ചന്ദ്രനെ കണ്ടതിനുശേഷം ഭർത്താവിനെയും വളരെ സന്തോഷത്തോടെ നോക്കുകയും അതിനു ശേഷം മധുരം പങ്കുവയ്ക്കുകയും ചെയ്യുന്നതോടെ ഈ ആഘോഷം അവസാനിക്കുകയാണ്. ചിത്രത്തോടൊപ്പം ഉള്ള ശരണ്യയുടെ വാക്കുകൾ ഇങ്ങനെ, “എന്റെ പ്രാണനു വേണ്ടി ഞാൻ ഉപവസിക്കുന്നത് സന്തോഷവും ലജ്ജയും സ്നേഹവും നിറഞ്ഞ ഒരു വികാര നിർഭരമായ അനുഭവമായിരുന്നു.

ഞാൻ അക്ഷരാർത്ഥത്തിൽ ഒരു നവവധുവിനെ പോലെ അഞ്ഞൊരുങ്ങാൻ കാത്തിരിക്കുകയായിരുന്നു. എന്റെ കർവാ ചൗത്ത് സ്പെഷ്യൽ ആക്കാനും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയതിനും എന്റെ ചേച്ചിക്കും നന്ദി. അക്ഷരാർത്ഥത്തിൽ ഞാൻ പറയും ജാതിമത ഭേദമന്യേ എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കർവാ ചൗത്ത് അനുഭവം ചെയ്യണം”, എന്ന് കുറിച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ എത്തിയതോടെ നിരവധി പേരാണ് ഈ ചടങ്ങുകൾ എന്തെന്ന് ചോദിച്ച് രംഗത്തെത്തിയത്. കൂടാതെ താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

Leave a Reply

Your email address will not be published. Required fields are marked *