നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ രുചികരമായ വെണ്ടക്കയം മുട്ടയും ചേർത്ത് ഒരു വ്യത്യസ്തമായ ഓംലെറ്റ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കുറച്ചു വെണ്ടയ്ക്ക എടുത്ത് ചെറുതായി അരിയുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യമായ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു എല്ലാ ഭാഗത്തേക്കും നന്നായി തേച്ചു കൊടുക്കുക.
അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയും ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മീഡിയം ഫ്രെയിമിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. നല്ല ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു വ്യത്യസ്തമായ ഓംപ്ലേറ്റ് ഉണ്ടെങ്കിൽ വളരെയധികം രുചികരമായിരിക്കും. മുട്ടയോടൊപ്പം വേറെ ഏതു പച്ചക്കറി ഉപയോഗിച്ചു കൊണ്ടും ഇതുപോലെ തയ്യാറാക്കാവുന്നതാണ്. മുട്ടയും വെണ്ടക്കയും ഉണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.