ഏവർക്കും സുപരിചിതയായ നടിയാണ് നയൻതാര. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മലയാള സിനിമയിലൂടെ ആണ് ആദ്യമായി പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്. പിന്നീട് തന്റെ കഠിന പരിശ്രമങ്ങളിലൂടെയും അഭിനയ മികവിലൂടെയും തമിഴ് തെലുങ്ക് തുടങ്ങിയ അന്യ ഭാഷകളിലും അഭിനയിച്ച് ധാരാളം ആരാധകരെ സ്വന്തമാക്കി. ഏവരുടെയും പ്രിയങ്കരി ആയ താരത്തിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ പ്രചാരം സൃഷ്ടിച്ചിരുന്നു.
നിരവധി പ്രമുഖന്മാരും താരങ്ങളും പങ്കെടുത്ത വലിയൊരു ആഘോഷമായിട്ടാണ് വിവാഹം നടത്തിയത്. സിനിമ സംവിധായകനായ വിഘ്നേഷ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ സോഷ്യൽ മീഡിയകളിൽ സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഭർത്താവായ വിക്കിലൂടെ ആണ് ആരാധകർ അറിയുന്നത്. താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്ക് ഒരുപാട് പ്രിയമുള്ളതാണ്. അത്തരത്തിൽ ഇപ്പോൾ വിക്കി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഏവരുടെയും ഇഷ്ട താര ജോഡികളായ വിഘ്നേഷും നയൻതാരയും ചേർന്നിരിക്കുന്ന പ്രണയ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസം 18 ന് ആയിരുന്നു വിക്കിയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷത്തിന് സർപ്രൈസ് നൽകാൻ വേണ്ടി വിക്കിയുടെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടുത്തി വിദേശത്ത് പോയാണ് പിറന്നാൾ ആഘോഷിക്കുന്നത്.
വീട്ടുകാരോടൊപ്പമുള്ള ഈ പിറന്നാൾ വളരെയധികം സ്പെഷ്യൽ ആണെന്നും ഇൻസ്റ്റഗ്രാമിലൂടെ വിക്കി അറിയിക്കുന്നു. ഓരോ തവണയും കഴിഞ്ഞു പോയതിനേക്കാൾ കൂടുതൽ സ്പെഷ്യൽ ആയാണ് പിറന്നാൾ സർപ്രൈസ് നയൻതാര നൽകാറുള്ളത് എന്നും ഇത്തവണത്തെ പിറന്നാൾ മുമ്പത്തേക്കാൾ സ്പെഷ്യൽ ആയിരുന്നു എന്നും വിക്കി പറയുന്നു. നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകുന്നത്.
View this post on Instagram