ഹൃദയം സിനിമ പ്രൊഡ്യൂസറായ വിശാഖിന്റെ ഹൽദി ആഘോഷത്തിൽ ആർത്തുല്ലസിച്ച് വിധു പ്രതാപും ദീപ്തിയും.!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തികളാണ് വിധു പ്രതാപും, ദീപ്തിയും. വളരെ മനോഹരമായ ഗാനങ്ങൾ ആലപിച്ചു മലയാളികളുടെ മനം കവരാൻ വിധുവിന് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. നൃത്ത ചുവടുകളിലൂടെ ദീപ്തിയും ആരാധകർക്ക് സുപരിചിതയാണ്. അതുകൊണ്ടുതന്നെ ഇരുവരെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സജീവമായ ഇരുവരും പങ്കുവെക്കുന്ന ഏതൊരു ചിത്രവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതാണ് ഈ താര ദമ്പതികളുടെ ചിത്രങ്ങൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെയും അദ്വൈതയുടെയും ഹൽദിയുടെ ആഘോഷങ്ങൾക്കിടയിലുള്ള വിധുവിന്റെയും ദീപ്തിയുടെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപ് ആയിരുന്നു ഏവരെയും ആവേശത്തിൽ ആക്കി പ്രൊഡ്യൂസർ ആയ വിശാഖിന്റെയും അദ്വൈതയുടെയും വിവാഹ നിശ്ചയം നടക്കുന്നത്.

വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം നിശ്ചയം ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു നടത്തിയത്. നിരവധി താരങ്ങളും ഒട്ടേറെ പ്രമുഖരും ഇവരുടെ വിവാഹം നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇവരുടെ ഹൽദി ആഘോഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ആഘോഷ പരിപാടികൾ നടത്തുന്നത്. ഈ പരിപാടിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉൾക്കൊള്ളുന്ന ഗംഭീര ആഘോഷമായിരുന്നു.

അദ്വൈതയുടെ സുഹൃത്ത് ആയതു കൊണ്ട് തന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തുകയാണ് ദീപ്തിയും വിധു പ്രതാപും. ഈ ആഘോഷ പരിപാടിയിൽ ഡാൻസ് കളിക്കുകയും സുഹൃത്തുക്കൾക്കൊപ്പം ഗംഭീരമായി അടിച്ചുപൊളിക്കുന്ന വിധുവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ ലൈക്ക് കമന്റുകൾ ആയി എത്തുന്നത്. ഒപ്പം തന്നെ വിവാഹിതരാകാൻ പോകുന്ന അദ്വൈതയ്ക്കും വിശാഖിനും ആശംസകൾ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *