മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ദേവിക നമ്പ്യാർ. റിയാലിറ്റി ഷോകളിലെ അവതാരികയായ് മലയാളികൾക്ക് മുമ്പിൽ എത്തിയ ഈ താരത്തെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നല്ലൊരു അവതാരിക മാത്രമല്ല, ഒപ്പം തന്നെ നല്ലൊരു അഭിനയത്രി കൂടിയാണ് ദേവിക. ഈ വർഷമായിരുന്നു താരത്തിന്റെ വിവാഹം വിജയിയ് മാധവ് ആയ് നടക്കുന്നത്. ഗാനങ്ങളിലൂടെ ആരാധകർക്ക് സുപരിചിതനായ് മാറിയതാണ് വിജയ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇരുവരും ഒന്നിച്ചു പാടിയ താരാപദം എന്ന ഗാനമാണ്. വിജയ് ഇതിനുമുമ്പും പാട്ടുപാടുന്നത് കേട്ടിട്ടുണ്ടെങ്കിലും ദേവിക പാടുന്നത് ആദ്യമായാണ് ആരാധകർ കേൾക്കുന്നത്. താരത്തിന്റെ ഈ പാട്ട് പുറത്തുവന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ വിജയുടെ കുറിപ്പും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം. ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്.
വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു അർധ രാത്രി 12 മണി കഴിഞ്ഞാൽ എൻ്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും. അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്നു. ആ നിമിഷത്തെ ദേവിക അതിജീവിച്ചാൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും, പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം.
എല്ലാരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം എന്നായിരുന്നു വിജയുടെ വാക്കുകൾ. സെക്കൻഡുകൾക്കുള്ളിൽ ആണ് ഇവരുടെ വീഡിയോ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ധാരാളം പേരാണ് ഇവരുടെ ഈ മനോഹരമായ ഗാനത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്. വിജയുടെ പാട്ടുകൾ സ്റ്റാർസിംഗർൽ ഒരുപാട് കേട്ടിട്ട് ഉണ്ട് പക്ഷെ ദേവിക പാടുന്നത് ഇപ്പോൾ ആണ് അറിഞ്ഞത് എന്നും ,രണ്ടാളും വളരെ നല്ല കോംബോ ആണെന്നും, അടുത്ത ഡ്യൂറ്റ് വേഗം പോരട്ടെ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ ഇവരുടെ ഈ വീഡിയോക്ക് ഒട്ടനേകം കമ്മെന്റുകളാണ് ലഭിക്കുന്നത്.