മലയാളികൾ നെഞ്ചിലേറ്റിയ സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രൊഡ്യൂസർ ആയ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു വിശാഖിന്റെ വിവാഹ നിശ്ചയം ഒരു ഹോട്ടലിൽ വെച്ച് വളരെ ആഘോഷപൂർവ്വം നടന്നത്. നിരവധി താരങ്ങളും ഒട്ടനേകം പ്രമുഖരും വന്നെത്തിയ ചടങ്ങുകൾ ആയിരുന്നു ഇത്. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത വാർത്തയായിരുന്നു എന്ന് പറയാം.
ഇപ്പോഴിതാ വിശാഖിന്റെയും അദ്വൈതയുടെയും വിവാഹാഘോഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇന്നലെ ആയിരുന്നു ഇവരുടെ വിവാഹം വളരെ ഗംഭീരമായി നടന്നത്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ ആർഭാടത്തോടെയാണ് ചടങ്ങുകൾ നടത്തിയത്. ബ്രാഹ്മണ രീതിയിൽ വധു പിതാവിന്റെ മടിയിലിരുന്ന് ആയിരുന്നു ചടങ്ങുകൾ എല്ലാം ആരംഭിച്ചത്. ഇവരുടെ ജീവിതത്തിലെ ഈ അമൂല്യ നിമിഷങ്ങൾക്ക് സാക്ഷികളാകാൻ നിരവധി പേരാണ് എത്തിച്ചേർന്നത്.
ശ്രീനിവാസനും കുടുംബവും ഇവരെ ആശിർവദിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ശ്രീനിവാസൻ മാത്രമല്ല ലാലേട്ടനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു ഇരുവരെയും ഒന്നിച്ച് കണ്ടപ്പോൾ ആരാധകർ ആവേശത്തിൽ ആവുകയായിരുന്നു എന്ന് പറയാം. ഒരുപാട് നാളുകൾക്കു ശേഷം ഈ താരങ്ങൾ ഒന്നിച്ച് എത്തുന്നത് കൊണ്ട് തന്നെ ഇവരുടെ ഈ നിമിഷങ്ങൾ ആരാധകർ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്.
ഇപ്പോൾ ഇതാ നടൻ അജുവർഗീസ് ആണ് അദ്വൈതയുടെയും വിശാഖിന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വിവാഹാശംസകൾ അറിയിക്കുന്നത്. ഇരുവർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്നും അജു ആശംസിക്കുന്നു. സമൂഹ മാധ്യമങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകുന്നത്. ഒപ്പം തന്നെ ഈ വധു വരൻമാർക്ക് വിവാഹാശംസകളും പ്രേക്ഷകർ നൽകുന്നുണ്ട്.