മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഒട്ടും തന്നെ വേണ്ടാത്ത നടൻ ആണ് പ്രണവ് മോഹൻലാൽ. താര പുത്രൻ എന്നതിനേക്കാൾ ഉപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഈ നടനെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബാലതാരമായി ഒന്നാമൻ, പുനർജനി, എന്നീ സിനിമകളിൽ എത്തിയെങ്കിലും പിന്നീട് സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. തുടർന്ന് നീണ്ട വർഷങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് തിരിച്ച് വരവ് നടത്തി.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രണവ് മലയാളികളുടെ പ്രിയങ്കരനായ് മാറിയത്. സോഷ്യൽ മീഡിയയിൽ ഒന്നും അതികം സജീവമല്ലെങ്കിലും താരത്തിനെ കുറിച്ചുള്ള ഏതൊരു വാർത്തയും ആരാധകർക്ക് ഇടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട് അത്തരത്തിൽ. താരത്തിന്റെ ഒരു ആരാധിക പങ്കുവെച്ച ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബിബിഷ എന്ന് പറയുന്ന ആരാധികയുമായി താരം എടുക്കുന്ന ചിത്രങ്ങളും ഒപ്പം തന്നെ വീഡിയോയുമാണ് ഈ ആരാധിക പങ്കുവെക്കുന്നത്.
പ്രണവിനെ കണ്ട സന്തോഷത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടിത്തിരിക്കുകയാണ്. അവസാനം പ്രണവുമായുള്ള ചിത്രങ്ങൾ എടുക്കുകയും ഇൻസ്റ്റാഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്രയും സിമ്പിൾ ആയ ഒരു മനുഷ്യനെ എന്റെ ജീവിതത്തിലെ ഞാൻ കണ്ടിട്ടില്ല. ലാലേട്ടന്റെ വീട്ടിലേക്ക് പോയ എന്നെ ഇങ്ങോട്ട് വന്നു പരിചയപെട്ടു എന്ന് പറഞ്ഞാണ് വീഡിയോകളും ചിത്രങ്ങള്ക്കും പങ്കുവെക്കുന്നത്.
ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇങ്ങനെ പച്ചയായ ഒരു മനുഷ്യൻ എന്നും ഹൃദയം കൊണ്ട് സിമ്പിൾ ആയവൻ പ്രണവ് എന്നും, ആരാധകർ പറയുന്നു. അഭിനയത്തിനെക്കാളേറെ യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഹൃദയം എന്ന സിനിമയാണ് പ്രണവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയ്ക്ക് ആരാധകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. അഭിനയത്തോട് അധികം താല്പര്യം ഇല്ലെങ്കിൽ പോലും താരത്തിനെ ഇനിയും സിനിമകളിൽ കൂടി കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.
View this post on Instagram