Weight Gain Tip : വണ്ണം കൂടിയ ആളുകൾക്ക് അത് കുറയ്ക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ ഇതുപോലെ മറ്റൊരു സൈഡിലുള്ള വിഭാഗക്കാരാണ് വണ്ണം കുറഞ്ഞ ആളുകൾ അവർ ഒരുപാട് ഭക്ഷണം കഴിക്കുന്നുണ്ടാകും എക്സസൈസ് ചെയ്യുന്നുണ്ടാകും പക്ഷേ അവർ വിചാരിച്ചത് പോലെ ഒരു ശാരീരിക ഭംഗി അവൾക്ക് ലഭിക്കണമെന്നില്ല. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് നിങ്ങൾ ഭക്ഷണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്.
എന്തുകൊണ്ടാണ് വണ്ണം വയ്ക്കാത്തത് എന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് പാരമ്പര്യമാണ്. രണ്ടാമത്തെ കാരണം ചെറുപ്പത്തിൽ പോഷക ആഹാരങ്ങൾ കിട്ടാതെ വളർന്നുവരുന്ന സാഹചര്യമുള്ള കുട്ടികൾ. അതുപോലെ ന്യൂട്രീഷൻസ് അടങ്ങിയ ആഹാരങ്ങൾ കഴിക്കാത്ത ആളുകൾക്ക് പോഷകക്കുറവ് മൂലം വണ്ണം ഇല്ലാതിരിക്കാം. മറ്റൊരു കാരണമാണ് തൈറോയ്ഡ് അസുഖം.
ഹൈപ്പർ തൈറോയ്ഡിസം ഉള്ള ആളുകളാണെങ്കിൽ അവർ എത്ര ഭക്ഷണം കഴിച്ചാലും തടി വയ്ക്കില്ല. അതുപോലെ അടുത്ത കാരണമാണ് മസിലുകൾക്ക് കൃത്യമായ പ്രോട്ടീൻ ലഭിക്കാത്തത് മൂലം. അടുത്ത കാരണമാണ് ദഹനം കൃത്യമായി നടക്കാതെ വരുമ്പോൾ. വൻകുടലിലും ചെറുകുടലിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവരിലും തടി വയ്ക്കാൻ വളരെ പ്രയാസമായിരിക്കും. അതുപോലെ അടുത്തൊരു കാരണമാണ് ഏത് ഭക്ഷണം കഴിച്ചാലും ഉടനെ തന്നെ ബാത്റൂമിൽ പോകാൻ തോന്നുക.
ഇത് ദഹനം കൃത്യമായി നടക്കാത്തതുകൊണ്ടും കുടലിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതു കൊണ്ടാണ് വരുന്നത്. പാരമ്പര്യം ഒഴികെയുള്ള മറ്റെല്ലാ കാരണങ്ങൾക്കും നിങ്ങൾ കൃത്യം ആയ രീതിയിൽ ചികിത്സ നടത്തുകയോ അല്ലെങ്കിൽ ഡോക്ടർ പറയുന്ന പ്രകാരമുള്ള ഭക്ഷണരീതികളും ശീലങ്ങളും ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേനിങ്ങൾ വിചാരിക്കുന്ന രീതിയിൽ ശാരീരിക മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ.