എത്ര വലിയ വീടും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ആക്കാൻ ഈ സൂത്രം അറിയണം👌

എത്ര വലിയ വീടാണെങ്കിലും ചെറിയ വീടാണെങ്കിലും ക്ലീൻ ചെയ്ത് എടുക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ബക്കറ്റും വെള്ളവും ഉപയോഗിച്ച് ഓരോ പ്രാവശ്യവും മോപ്പ് വെള്ളത്തിൽ മുക്കി തുടച്ച് എടുത്തു വരുമ്പോൾ നടുവേദന ഇല്ലാത്തവർക്ക് പോലും അത് ഉണ്ടാവും. അതുകൊണ്ടുതന്നെ മിക്ക വീട്ടമ്മമാരും ഇതൊരു ബുദ്ധിമുട്ടുള്ള ജോലിയായി ചിന്തിക്കുന്നത്.

എന്നാൽ എത്ര വലിയ വീടാണെങ്കിലും അത് മിനിറ്റുകൾക്കുള്ള ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഒരു ചെറിയ പിവിസി പൈപ്പ് ഉണ്ടെങ്കിൽ എത്ര വലിയ വീടും തന്നെ വേഗത്തിൽ ക്ലീൻ ചെയ്ത് എടുക്കാം. തുടക്കുമ്പോൾ ഓട്ടോമാറ്റിക്കായി വെള്ളം വീഴുന്ന നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.

ഒരു ഇഞ്ച് വണ്ണത്തിലുള്ള ഏകദേശം 14 ഇഞ്ച് നീളത്തിലുള്ള ഒരു പിവിസി പൈപ്പ് എടുക്കുക. പിവിസി പൈപ്പിലൂടെ രണ്ട് ലൈനുകൾ വരച്ചു കൊടുക്കുക നീളത്തിൽ ഏകദേശം കാലിഞ്ച് വ്യത്യാസം മതിയാകും. ഒരു ആക്സോ ബ്ലേഡ് ഉപയോഗിച്ച് ആ ഭാഗം മുറിച്ചു മാറ്റുക. നമുക്ക് ആവശ്യമില്ലാത്ത പഴയ കുറച്ച് തുണി കൂടി വേണം. പഴയ നൈറ്റികളും ബനിയന്റെ ക്ലോത്തുകളോ ഏതായാലും മതിയാകും.

അവ നീളത്തിൽ മുറിച്ചെടുക്കുക. നീളത്തിൽ മുറിച്ചെടുത്ത എല്ലാ തുണികളും പരസ്പരം കെട്ട് ഇട്ട് കൊടുത്ത് അവ പിവിസി പൈപ്പിലേക്ക് ജോയിൻ ചെയ്യേണ്ടതുണ്ട്. കെട്ടിയ ഭാഗം പിവിസി പൈപ്പിന്റെ ഉള്ളിലേക്ക് വരുന്ന രീതിയിൽ കടത്തിക്കൊടുക്കുക. വളരെ വിസ്താരമായ ഒരു മോപ്പ് നമുക്ക് ഇതിലൂടെ ലഭിക്കും. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.