When Fizz Fingers Reunited : ടെലിവിഷൻ പരമ്പരകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റ് എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് ഏവരുടെയും ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതാണ്. കുറച് ഹൈസ്കൂൾ കുട്ടികളുടെയും അവരുടെ സൗഹൃദത്തിന്റെയും കഥകളാണ് ഈ പരമ്പരയിലൂടെ അവതരിപ്പിച്ചിരുന്നത്. ഫൈവ് ഫിംഗേഴ്സ് പേര് പോലും ആ സമയത്ത് യുവാക്കൾക്കിടയിൽ നിരവധി ഓളം സൃഷ്ടിച്ചതാണ്. രാഹുൽ മൃദുല സോണി ജെയിംസ് എന്നി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കവർന്നെടുത്തവരാണ്.
ഈ പരമ്പരയിൽ അഭിനയിച്ച രഞ്ജിത് രാജ് ആണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഫോട്ടോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താഴെ ഒരു കുറിപ്പും ഓട്ടോഗ്രാഫ് നീണ്ട 13 വർഷങ്ങൾ അന്നും ഇന്നും. ഇതിൽ ഒട്ടുമിക്ക പേരും ഇന്നും സിനിമ സീരിയൽ മേഖലകളിൽ സജീവമായി തുടരുന്നു. എന്നാൽ ഈ സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്ന ശരത് അവരോടൊപ്പം ഇല്ല.
വളരെ അധികം ദുഃഖത്തോടും നിറകണ്ണുകളോടും കൂടിയാണ് ശരത്തിന് ഇന്നും ആരാധകർ ഓർക്കാറുള്ളത്. തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആക്സിഡന്റ് സംഭവിച്ചാണ് ശരത് അന്തരിക്കുന്നത്. ശശികുമാറിന്റെയും തങ്കച്ചിയുടെയും മകനായിരുന്നു ശരത്. ഈ താരത്തിന്റെ വിയോഗം എല്ലാവരെയും വിഷമത്തിലാഴ്ത്തി. കുറെ കാലങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷത്തിലാണ് ആരാധകർ.
ഓട്ടോഗ്രാഫിലെ ജെയിംസ് ആയ് വന്ന രഞ്ജിത്ത് രാജ് ആണ് പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും കോർത്തിണക്കി ആരാധകർക് പങ്കുവെച്ചത്. ഇവരുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്ററെടുക്കുകയും ചെയ്തു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകി അവരുടെ സന്തോഷം താരങ്ങളെ അറിയിച്ചത്.