മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഈ നടൻ ഇപ്പോൾ സിനിമ മേഖലയിലെ നിറസാന്നിധ്യമായിരിക്കുകയാണ്. അജു തനിക്ക് കിട്ടുന്ന ഏതൊരു വേഷത്തെയും വളരെ മനോഹരമായി അവതരിപ്പിക്കാനും ഒപ്പം തന്നെ കോമഡി രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവാരാനും താരത്തിന് സാധിച്ചു. ഈ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ വേഗത്തിൽ പ്രേക്ഷകർക്കിടയിൽ എത്തിപ്പെടാറുണ്ട്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് അജു വർഗീസ് പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന സിനിമ കാണാൻ പോയപ്പോഴുള്ള അനുഭവം ആണ് താരം പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ദർശനയും ബേസിലും ഒന്നിച്ച് അഭിനയിച്ച ജയ ജയ ജയ ജയ ഹേ എന്ന സിനിമ പ്രേക്ഷകർക്കായി റിലീസ് ചെയ്തത്. സിനിമയിലെ ജയ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ആണ് ദർശന അവതരിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ജയ കരയുമ്പോൾ പീലി മോൾ ഒന്നിച്ച് കരയുന്ന നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെക്കുന്നത്. അത്രമാത്രം ഈ സിനിമ പ്രേക്ഷകർക്കിടയിൽ ആഴ്ന്നിറങ്ങി എന്ന് പറയാം. പ്രായഭേദമന്യേ ജയ കരയുമ്പോൾ ഒന്നിച്ച് കരയാനും, ജീവിച്ചിരിക്കുമ്പോൾ ഒന്നിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. അജു വർഗീസ് ഈ നിമിഷങ്ങൾ പങ്കുവെച്ചതോടെ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ വൈറൽ ആക്കി മാറ്റിയത്. ഈ സിനിമ വളരെ ഗംഭീര അഭിപ്രായത്തോട് കൂടി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
മലയാളികൾക്ക് ഏവർക്കും പുതിയൊരു കിടിലൻ ദമ്പതികളെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാജേഷും ജയഭാരതിയുമായി മലയാളികൾക്ക് മുന്നിലെത്തിയ ബേസിലിനെയും ദർശനേയും ഇരു കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. നല്ല സിനിമ ഒരുപാട് ചിരിച്ചു സൂപ്പർ എന്നും, ഞമ്മളെ കണ്ണിൽ നിന്നും വെള്ളം വന്നു അത് സങ്കടം കൊണ്ടല്ല ചിരിച്ചു ചിരിച്ചു വന്നുപോയതാണ് ആരാധകർ അറിയിക്കുന്നു. ഇപ്പോഴിതാ ജയഭാരതിയുടെയും രാജേഷിന്റെയും ദാമ്പത്യം ആണ് ആരാധകർ ഏറ്റെടുക്കുന്നത്.
View this post on Instagram