യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ യാത്രകൾക്കിടയിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ പ്രതിസന്ധിയെ ലക്കായി മാറിയ യുവാക്കളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു കശ്യപ എന്നാണ് ഈ യുവാക്കളിൽ ഒരാളുടെ പേര്. ബൈക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ആദ്യം വഴിയിൽ വെച്ച് ടയർ പഞ്ചർ ആവുകയും ആരുടെയും സഹായം ലഭിക്കാതെ നിൽക്കുകയായിരുന്നു. ആ സമയത്താണ് അതുവഴിയെ ഒരാൾ പോകുന്നതും സഹായത്തിനായി കൈ കാണിച്ചപ്പോൾ നിർത്തിയതും.
അത്തരത്തിൽ അവരുടെ രക്ഷകനായി മാറിയത് വേറെ ആരും അല്ല തെന്നിന്ത്യൻ താരം അജിത് ആയിരുന്നു. ഏവർക്കും സുപരിചിതനും നിരവധി ജനങ്ങളുടെ ഇഷ്ട താരവുമായ അജിത്തിനോട് ആണ് ഈ യുവാക്കൾ സഹായം ചോദിച്ചത് എന്ന് അറിഞ്ഞിരുന്നില്ല. ബൈക്ക് നിർത്തിയപ്പോൾ ആദ്യം തന്നെ കംപ്രസ്സർ ഉണ്ടോ എന്നായിരുന്നു ചോദിച്ചത്. പക്ഷേ എന്റെ കയ്യിൽ ഇല്ല പിന്നിൽ വരുന്ന കാറിൽ ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.
കാർ എത്താൻ 10 മിനിറ്റ് സമയമാകും എന്നതുകൊണ്ട് തന്നെ മെഗാസ്റ്റാർ ആയ അജിത്തും ഈ യുവാക്കളും തമ്മിൽ സംസാരിക്കുകയും പരസ്പരം പേര് പറയുകയും ചെയ്യുന്നു. അതിനുശേഷമാണ് നടൻ അജിത്ത് തന്റെ ഹെൽമറ്റ് ഊരി മാറ്റുകയും താൻ സൂപ്പർ സ്റ്റാർ അജിത്താണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നത്. തുടർന്ന് നടൻ അജിത്ത് ബൈക്ക് നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മഞ്ജു കശ്യപ് ഏറെ സംശയത്തോടെ ഒന്നിച്ച് ചായ കുടിക്കാമോ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെയാണ് ഈ സൂപ്പർസ്റ്റാർ സമ്മതിച്ചത്.
പോകുന്ന വഴിയിലെ ഏറ്റവും അടുത്ത ചായക്കടയിൽ നിന്ന് ഇരുവരും ഒന്നിച്ച് ചായ കുടിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ മഞ്ജു കശ്യപ് സൂപ്പർസ്റ്റാറിനെ കണ്ട സന്തോഷം ഏവരുമായി പങ്കുവെക്കുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. യുവാവിന് ലഭിച്ചത് വളരെ വലിയ ഭാഗ്യമാണെന്നും, മറ്റുള്ളവർ ഒരുപാട് കൊതിക്കുന്ന സ്വപ്നമാണെന്നും ഈ നടന്റെ ആരാധകർ പറയുന്നു.
View this post on Instagram