നമ്മുടെ ലക്ഷണശാസ്ത്രങ്ങളിൽ പ്രധാനമായും പ്രതിപാദിക്കുന്ന ഒന്നാണ് പാദങ്ങളിലെ വിരലുകളുടെ ഘടന. വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളും ആയി ഇതിന് വളരെ വലിയ പങ്കുണ്ട്. ഇവിടെ നാല് തരത്തിലുള്ള പാദഘടനകൾ തന്നിരിക്കുന്നു. ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു വ്യക്തിയുടെ പാദഘടന. വ്യക്തമായി നോക്കി മനസ്സിലാക്കിയതിനു ശേഷം നിങ്ങളുടെ പാദം ഇതിൽ ഏതാണെന്ന് കണ്ടെത്തു.
അവരുടെ സ്വഭാവ സവിശേഷതകളാണ് ഈ അധ്യായത്തിലൂടെ പറയുന്നത്. അതിൽ ആദ്യത്തേത് തള്ളവിരൽ ഏറ്റവും വലുത് മറ്റു വിരലുകൾ അതിന് താഴെയായി വരുന്നത്. രണ്ടാമത്തേത് തള്ള വിരലിനെക്കാളും അല്പം വലുതായിരിക്കും രണ്ടാമത്തെ വിരൽ. മറ്റു വിരലുകൾ അതിനേക്കാളും ചെറുതായിരിക്കും. മൂന്നാമത്തേത് ആദ്യം മൂന്ന് വിരലുകൾ ഒരേ നിരയിൽ ആയിരിക്കും മറ്റു വിരലുകൾ അതിന് താഴെയായിരിക്കും.
നാലാമത്തെ എല്ലാ വിരലുകളും ഒരേ നിരപ്പിൽ വരുന്നതാണ്. ഇത്തരത്തിൽ നാല് തരത്തിലുള്ള പാദങ്ങളുള്ള വ്യക്തികളെയാണ് ഇവിടെ വിശകലനം ചെയ്യാൻ പോകുന്നത്. അതിൽ ആദ്യത്തെ ഘടനയുള്ളവരുടെ സ്വഭാവസവിശേഷതകൾ ഇവയെല്ലാം ആണ്. നിങ്ങൾ കുടുംബത്തോട് ഒരുപാട് സ്നേഹവും ആത്മാർത്ഥതയും പുലർത്തുന്ന വ്യക്തികൾ ആയിരിക്കും. സ്വന്തം കുടുംബത്തെ വിട്ട് മറ്റൊന്നും തന്നെ നിങ്ങൾ ചിന്തിക്കുകയില്ല.
സൗന്ദര്യബോധം അത്യാവശ്യം ഉള്ള വ്യക്തികൾ ആയിരിക്കും ഇക്കൂട്ടർ. ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അതിനെക്കുറിച്ച് ശരിക്കും പഠിച്ചു തന്നെ തീരുമാനമെടുക്കാൻ കഴിയുന്നവരാണ് ഇക്കൂട്ടർ. ഒരുപാട് യാത്രകൾ ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾ ആയിരിക്കും. മനസ്സിൽ യാത്ര ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ളവരാണ് എന്നാൽ സാമ്പത്തികവും സാഹചര്യവും അതിന് സമ്മതിക്കണം എന്നില്ല. തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ച് പിന്നീട് അത് ആവർത്തിക്കാതെ ജീവിക്കുന്നവരുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.