നീളമുള്ള ഇടതൂർന്ന മുടിയിഴകൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവുകയില്ല. ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. ആരോഗ്യവും സൗന്ദര്യവും ഉള്ള മുടിക്കായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാര രീതിയിലും മുടി സംരക്ഷണത്തിനും വരുന്ന വീഴ്ചകളാണ് മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, അകാലനര എന്നിവയ്ക്ക് കാരണമായി മാറുന്നത്.
ഇത്തരം പ്രശ്നങ്ങൾ മാറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഉലുവ. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ പൂർണമായി അകറ്റുന്നതിനും ഉലുവ സഹായകമാകുന്നു. അതുപോലെതന്നെ മുടി വളർച്ചയ്ക്ക് സഹായം ആകുന്ന ഒന്നാണ് കഞ്ഞിവെള്ളവും.
തലേദിവസത്തെ കഞ്ഞിവെള്ളം എടുക്കുന്നതാണ് ഏറ്റവും ഉത്തമം. കഞ്ഞി വെള്ളത്തിൽ അല്പം ഉലുവ കുതിർക്കാനായി വയ്ക്കുക. പിറ്റേദിവസം കാലത്ത് കഞ്ഞി വെള്ളത്തിൽ കുതിർത്ത ഉലുവയിൽ ഒരു അരിപ്പയിലൂടെ അരിച്ചു മാറ്റുക. കുളിക്കുന്നതിന് കുറച്ച് സമയം മുൻപ് തലയോട്ടിയിലും മുടിയിഴകളിലും ഇവ നന്നായി തേച്ചു പിടിപ്പിക്കണം. ചെറിയ രീതിയിൽ മസാജ് ചെയ്തു കൊടുക്കുന്നതും ഏറെ ഗുണം ചെയ്യും.
മുടികൊഴിച്ചിൽ അകറ്റാനും മുടി നന്നായി തഴച്ചു വളരാനും ഈ രണ്ടു ചേരുവകളും വളരെ ഗുണം ചെയ്യുന്നു. നാച്ചുറൽ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇതുമൂലം യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ വേഗത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നു. ഏതു പ്രായക്കാർക്കും ഒരുപോലെ വിശ്വസിച്ചു ഉപയോഗിക്കാവുന്ന ഒന്നാണിത്. ഇത് തയ്യാറാക്കേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.