Women should not dismiss these period symptoms : സ്ത്രീകളെ സംബന്ധിച്ച് ആർത്തവ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം ആർത്തവ സമയത്തുണ്ടാകുന്ന രക്തപ്രവാഹത്തിന്റെ അളവും അതിന്റെ എത്ര ദിവസം പോകുന്നു എന്ന കണക്കും എല്ലാ സ്ത്രീകളും വളരെയധികം ശ്രദ്ധിക്കണം. ആർത്തവ സമയത്തുണ്ടാകുന്ന രക്തപ്രവാഹം കുറച്ചധികം ദിവസത്തേക്ക് നീണ്ടുനിൽക്കുകയും ഒരേപോലെയുള്ള ഒഴുക്കും ആണെങ്കിൽ അതിനെ സാധാരണ അല്ലാതെ അസാധാരണമായി തന്നെ കാണേണ്ടത് ഉണ്ടാകും.
സാധാരണ കണക്കനുസരിച്ച് ഏഴ് ദിവസത്തിൽ കൂടുതൽ രക്തം പോകുന്നുണ്ടെങ്കിൽ അതിനെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ഇതിന്റെ ധാരാളം കാരണങ്ങളാണ് ഉള്ളത് എന്നാൽ സാധാരണമായി കാണുന്ന ഒരു കാരണമെന്ന് പറയുന്നത് ഗർഭാശയത്തിലോ അണ്ഡാശയത്തിലും ഉണ്ടാകുന്ന മുഴകൾ.
അതുപോലെ ഗർഭാശയത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്. ഇതുപോലെയുള്ള പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ സ്കാനിങ്ങിലൂടെയും പല ബ്ലഡ് ടെസ്റ്റുകളിലൂടെയും ഡോക്ടർമാർ അതിന്റെ കാരണം കണ്ടെത്തും ഇന്നത്തെ ചികിത്സാരീ എന്ന് പറയുന്നത് ഗർഭപാത്രത്തിൽ മരുന്ന് നിക്ഷേപിച്ചിട്ടുള്ളതാണ്.
അതുപോലെ ഗർഭപാത്രത്തിന്റെ നീർക്കെട്ടും വിങ്ങലും ഒഴിവാക്കുന്നതിന് ഇഞ്ചക്ഷനും ഇന്ന് ഫലപ്രദമായി ചെയ്തുവരുന്നു. ഹോർമോൺ ബാലൻസിന്റെ പ്രശ്നങ്ങളാണെങ്കിൽ അതിനുവേണ്ട മരുന്നുകളും മറ്റും കഴിക്കേണ്ടിവരും അതുപോലെ ഭക്ഷണക്രമത്തിലും മാറ്റങ്ങൾ ചെയ്യേണ്ടിവരും. സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആർത്തവ സമയത്ത് എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഇതുപോലെ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടതാണ്.
One thought on “ആർത്തവ സമയത്ത് ഈ ലക്ഷണങ്ങളോടെയാണോ രക്തം പോകുന്നത്. എങ്കിൽ നിങ്ങൾ സൂക്ഷിക്കണം. | Women should not dismiss these period symptoms”