നിങ്ങൾ ഇതുവരെയും ഈ ടിപ്പുകൾ ഒന്നും അറിഞ്ഞില്ലേ! ചില അടുക്കള സൂത്രങ്ങൾ…

നമുക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അടുക്കളയിൽ നമ്മൾ ചെയ്യുന്ന പല ജോലികളും എളുപ്പത്തിൽ ആക്കാനുള്ള ടിപ്പുകൾ കൂടി ഇതിലുണ്ട്. കല്ലുപ്പ് അല്ലെങ്കിൽ പൊടിയുപ്പ് അവയിൽ സ്റ്റീലിന്റെ സ്പൂൺ ഇട്ടുവയ്ക്കാൻ പാടുള്ളതല്ല. അങ്ങനെ ഇട്ടുവച്ചാൽ സ്പൂൺ വേഗത്തിൽ തന്നെ തുരുമ്പ് പിടിക്കും.

കുറച്ചുദിവസം ഉപയോഗിക്കാതെ ഇരുന്നാൽ മരത്തിൻറെ തവി പെട്ടെന്ന് പൂപ്പൽ പിടിച്ചത് പോലെയാകും. അത്തരം സന്ദർഭങ്ങളിൽ അവയിൽ എണ്ണ പുരട്ടി കൊടുക്കുക. മാസത്തിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ എത്ര കാലം വേണമെങ്കിലും ഒരു കേടും കൂടാതെ തവി പുതു പുത്തൻ ആയിരിക്കും. അരിയിൽ പ്രാണികളും മറ്റും വരാതിരിക്കുവാൻ ഗ്രാമ്പൂ ഇട്ടു കൊടുത്താൽ മതി.

അത് ഒരു മാല പോലെ ആക്കിയിട്ട് കൊടുക്കുകയാണെങ്കിൽ എടുത്തു മാറ്റാനും പിന്നീട് ഉപയോഗിക്കുവാനും എളുപ്പമാണ്. പ്രാണികൾ ഉള്ള അരിയാണെങ്കിൽ അതിൽ ഗ്രാമ്പൂ ഇട്ടതിനു ശേഷം തുറന്നു വെച്ചാൽ അവയെല്ലാം പുറത്തേക്ക് പോകും. ഉറുമ്പുകൾ ഉള്ള ഭാഗത്ത് ഉറുമ്പ് പൊടിക്ക് പകരം നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ടാൽക്കം പൗഡർ. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതു പൗഡർ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.

ഉറുമ്പുകളുടെ മുകളിലായി താൽക്കം പൗഡർ ഇട്ടു കൊടുത്താൽ അവ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി കിട്ടും. ദോഷമാണ് നമ്മൾ അരച്ചു വയ്ക്കുമ്പോൾ ചില സമയങ്ങളിൽ നല്ലവണ്ണം പുളി കൂടി പോകാറുണ്ട്. മാവിലെ പുളി കുറയ്ക്കാനായി വാഴയില ചെറിയ കഷണങ്ങളായി മുറിച്ച് അതിൽ ഇട്ടു കൊടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.