മീൻ കറി ഉണ്ടാക്കാൻ ഇനി മീൻ വേണമെന്നില്ല. കുടംപുളിയിട്ട വളരെ രുചികരമായ മീൻ കറിയുടെ അതേ ടേസ്റ്റിൽ ഒരു നാടൻ കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചേനയെടുത്ത് തോല് കളഞ്ഞ് മീൻ കഷണത്തിന്റെ വലുപ്പത്തിൽ മുറിച്ചെടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുകെട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഉലുവയിൽ ചേർത്ത് മൂപ്പിച്ചെടുക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. നന്നായി മൂത്ത വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ മൂന്ന് പച്ചമുളക് കീറിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം തക്കാളി നന്നായി വേവിക്കുക.
സമയം മീൻകറിയിലേക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കാം. അതിനായി ഒരുമിച്ച്യുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചെരകിയത് , രണ്ടു നുള്ള് ഉലുവ അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഞാൻ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം എല്ലാം ഇളക്കി യോജിപ്പിച്ച് അരപ്പു ചൂടാക്കി എടുക്കുക. അതിനുശേഷം മീൻ കറിയിലേക്ക് ആവശ്യമായ വെള്ളമൊഴിച്ചു നന്നായി തിളപ്പിക്കുക.
ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് വലിയ കുടംപുളി ചേർത്ത് കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക. കറി തിളച്ച് വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചേന ചേർത്ത് കൊടുത്ത് ഇളക്കുക. അതിനുശേഷം വീണ്ടും കറി തിളപ്പിക്കുക. എണ്ണ എല്ലാം തെളിഞ്ഞ കറി കുറുകി വരുമ്പോൾ രണ്ടു നുള്ള് ഉലുവാപ്പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ വിളമ്പാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.