ആവിയിൽ വേവിച്ച പൂ പോലെ ഇതളുകളുള്ള നെയ്യട. വായിലിട്ടാൽ അലിഞ്ഞു പോകും ഈ പഴയകാല വിഭവം. | Making Of Yummy Neyyada Recipe

Making Of Yummy Neyyada Recipe : വളരെയധികം രുചികരമായ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന അത്രയും രുചിയിൽ ഒരു നെയ്യട തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് മൈദ ചേർക്കുക. മുക്കാൽ കപ്പ് പാല് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് കൊടുത്ത് നന്നായി ഇളക്കിയെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

അടുത്തതായി ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക. അടുത്തതായി നെയ്യട ഉണ്ടാക്കുന്ന ഒരു പാത്രം എടുത്ത് അതിലേക്ക് അര ടീസ്പൂൺ നെയ്യ് എല്ലായിടത്തുമായി പുരട്ടി കൊടുക്കുക. ആദ്യമായി മൈതയുടെ മിക്സ് ഒഴിച്ചുകൊടുക്കുക വളരെ കനം കുറഞ്ഞ രീതിയിൽ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക.

വെന്തു വരുമ്പോൾ അതിനുമുകളിലായി മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക. അതും അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിക്കുക. ആദ്യത്തെ രീതി തന്നെ തുടരുക. ഓരോരുത്തരുടെയും ഇഷ്ടമുള്ള വലുപ്പത്തിനനുസരിച്ച് ഇതേ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുക. അതിനുശേഷം മുകളിൽ അലങ്കാരത്തിന് വേണമെങ്കിൽ കറുത്ത എള്ള് അണ്ടിപ്പരിപ്പ് ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Kannur Kitchen

Leave a Reply

Your email address will not be published. Required fields are marked *