Useful Dosa Batter Tip : അടുക്കള ജോലിയും പാചകവും എല്ലാം തന്നെ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കണം എന്നെ ചിന്തിക്കുന്നവർ ആണല്ലോ എല്ലാവീട്ടമ്മമാരും. അതിന്റെ ഭാഗമായി ഇന്നത്തെ കാലത്ത് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന അല്ലെങ്കിൽ സമയം ലാഭിക്കാൻ പല കാര്യങ്ങളും ലഭ്യമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇഡലിയോ തയ്യാറാക്കണമെങ്കിൽ അതിനു വേണ്ട മാവ് ഇന്ന് പുറത്തുനിന്നും ലഭിക്കുന്നതാണ്.
എന്നാൽ അതൊന്നും ഉപയോഗിക്കാതെ വീട്ടിൽ തന്നെവീട്ടിൽ ദോശമാവും അപ്പത്തിന്റെ മാവും എല്ലാം തയ്യാറാക്കുന്ന വീട്ടമ്മമാർ ഇപ്പോഴുമുണ്ട് അവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ദോശമാവ് തയ്യാറാക്കി വെക്കുമ്പോൾ കുറച്ച് അധികം ദിവസത്തേക്ക് കേടുവരാതെ ഇരിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി.
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ ചിലപ്പോൾ വെറ്റില ഉണ്ടായിരിക്കും ഇതിന്റെ വളരെ തളിർത്ത ഇല ഒരെണ്ണം എടുക്കുക അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ദോശമാവ് ഒഴിച്ചുവെച്ച പാത്രത്തിൽ അതിനു മുകളിലായി വയ്ക്കുക. ആ ഇത് നിങ്ങൾക്ക് ഫ്രിഡ്ജിന്റെ ഉള്ളിലോ അല്ലെങ്കിൽ പുറത്തോ വയ്ക്കാവുന്നതാണ്.
ആവശ്യമുള്ള സമയത്ത് ഇല മാറ്റി ദോശമാവ് എടുക്കുക വീണ്ടും ഇല്ല അതിനുമുകളിൽ വയ്ക്കുക. ഈ ഇല വെക്കുന്നിടത്തോളം ദോശമാവിനൊന്നും സംഭവിക്കില്ല. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് മാവ് കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. നിങ്ങളും ഇതുപോലെ ഇനി ചെയ്തു വയ്ക്കൂ.