ചെടി നിറയെ തക്കാളി ഉണ്ടാവാൻ വീട്ടിൽ വെറുതെ കളയുന്ന ഇത് ചേർത്താൽ മതി…

നമുക്ക് ആവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമം. വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ ഒരു ചെറിയ പച്ചക്കറി തോട്ടം തയ്യാറാക്കി എടുക്കാവുന്നതാണ്. വിവിധ തരത്തിലുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യാറുണ്ട്. അതിൽ ഏറ്റവും സിമ്പിൾ ആയി വിളവെടുപ്പ് ഉണ്ടാക്കുവാൻ കഴിയുന്ന ഒന്നാണ് തക്കാളി.

കടയിൽ നിന്നും വാങ്ങിക്കുന്ന ഒരു തക്കാളി കൊണ്ട് ഒരു തക്കാളി തോട്ടം തന്നെ വീട്ടിൽ തയ്യാറാക്കാം. ഒരു പഴുത്ത തക്കാളി കട്ട് ചെയ്തെടുത്ത അതിൻറെ കുരു മാത്രം എടുക്കാവുന്നതാണ്. ചട്ടിയിലോ പുറത്ത് മണ്ണിലോ എവിടെ വേണമെങ്കിലും വിത്ത് പാകാവുന്നതാണ്. മണ്ണിലേക്ക് വിത്ത് നന്നായി പാകി കൊടുക്കുക. പിന്നീട് അതിൻറെ മുകളിലായി വിത്ത് കവർ ചെയ്യുന്ന രീതിയിൽ മണ്ണിട്ട് കൊടുക്കണം.

അതിനുശേഷം വെള്ളം കൊണ്ട് നന്നായി തെളിച്ചുകൊടുക്കുക. മൂന്നാഴ്ച ത്തോളം ചട്ടിയിൽ തന്നെ വളർത്തുന്നതാണ് നല്ലത് അതിനുശേഷം മാത്രം പറിച്ചുനടുക. പെട്ടെന്ന് കായ്ക്കുന്നതിനായി ചെടിയുടെ കടയ്ക്കൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ് ഇട്ടുകൊടുക്കാവുന്നതാണ്. നമ്മൾ വെറുതെ കളയുന്ന അത്തരം വേസ്റ്റുകൾ ചെടികൾക്ക് നല്ല വളമായി തന്നെ മാറും.

അവ വെള്ളത്തിൽ ഇട്ട് കുറച്ചു ദിവസത്തിനു ശേഷം ആ വെള്ളം അരിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ചുകൊടുത്താലും ഏറെ ഗുണം ചെയ്യും. പച്ചക്കറി വേസ്റ്റിനു പുറമെ പഴത്തൊലിയും മുട്ടയുടെ തോടുമെല്ലാം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കടയിൽ നിന്നു വളം വേടിച്ച് ഇടണമെന്ന് ആവശ്യമില്ല. നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന സാധനങ്ങൾ ഉപയോഗിച്ചാൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.