Varicose veins can be replaced : പ്രായമായിട്ടുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും കാലുകളിൽ നമ്മൾ ഞരമ്പുകൾ തടിച്ചു നിൽക്കുന്നത് പോലെയും പിണഞ്ഞു നിൽക്കുന്നത് പോലെയും കണ്ടിട്ടുണ്ടായിരിക്കുകയിലേ . അതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. കൂടുതലായിട്ടും ഇത് പ്രായമായ ആളുകളിലാണ് കണ്ടുവരുന്നത്. ഞരമ്പുകൾക്ക് ബലം നഷ്ടപ്പെടുകയും അതുമൂലം അശുദ്ധ രക്തം അവിടെ കെട്ടി കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് .
ഇതുപോലെ സംഭവിക്കാറുള്ളത്. ഇത് പ്രധാനമായിട്ടും വരുന്നത് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഗർഭിണികളായ സ്ത്രീകൾക്ക് ആയിരിക്കും ഇത് കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിലെ പലഭാഗങ്ങളിലും ഇത് ഉണ്ടാകാറുണ്ട് എങ്കിലും കാലുകളിൽ വരുമ്പോഴായിരിക്കും കൂടുതൽ പ്രകടമായി കാണുന്നത്.
അമിതഭാരം ഉള്ളവർക്ക് വെരികോസ് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ ശരീരത്തിന് പ്രത്യേകിച്ച് വ്യായാമം കൊടുക്കാത്ത ആളുകൾക്കും ഇതുപോലെ സംഭവിക്കാം. ഞരമ്പുകൾ തടിച്ചു പൊന്തുന്ന സമയത്ത് കഠിനമായിട്ടുള്ള വേദനയും ആ ഭാഗത്ത് ചിലപ്പോൾ നിറവ്യത്യാസവും ഇത് കൂടുന്ന സന്ദർഭങ്ങളിൽ ഞരമ്പുകൾ പൊട്ടി വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യും.
കൂടുതലായും അതുപോലെയുള്ള അവസ്ഥകളിലേക്ക് പോകുന്നതിനു മുൻപ് ഡോക്ടറെ കണ്ട് ചികിത്സ നടത്തുകയാണ് വേണ്ടത്. തടഞ്ഞുനിർത്തുന്നതിനു വേണ്ടി കാലുകൾ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കിൽ കുറച്ച് സമയം റസ്റ്റ് ചെയ്യുക ദിവസവും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ എല്ലാം നമുക്ക് വെരിക്കോസ് വെയിൻ അസുഖം വരാതിരിക്കാൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “വെരിക്കോസ് വെയിൻ വന്നാൽ ഇനി ഓപ്പറേഷൻ ചെയ്യേണ്ട. ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ. | Varicose veins can be replaced”