Major Cancer Symptoms : ക്യാൻസർ രോഗികളുടെ എണ്ണം എന്ന് സമൂഹത്തിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് പലതും നമ്മുടെ ജീവിതശൈലി കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത്. എന്നാൽ ഒട്ടുമിക്ക കേസുകളിലും ക്യാൻസർ രോഗത്തെ നമ്മൾ അവസാന സ്റ്റേജുകളിൽ ആയിരിക്കും തിരിച്ചറിയപ്പെടുന്നത് അപ്പോഴേക്കും നമ്മുടെ ആരോഗ്യം വളരെ മോശമായിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അതിനു മുൻപ് നമ്മുടെ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങളെ പറ്റിയാണ്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച രക്തത്തിന്റെ അളവ് എച്ച്പിയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോവുക. അടുത്ത ലക്ഷണമാണ് ശ്വാസ തടസ്സം കഫത്തിൽ രക്തം ചുമ.
അടുത്ത ലക്ഷണമാണ് അകാരണമായി തടി പെട്ടെന്ന് കുറയുക ഒരു മാസത്തിൽ നിങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ നിങ്ങളുടെ ശരീരഭാരം കുറയുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത ലക്ഷണമാണ് മൂത്രത്തിൽ രക്തം മൂത്ര തടസ്സം എന്നിവ. കൂടുതലായി കാണുന്ന ബ്രസ്റ്റ് ക്യാൻസറിനെ ലക്ഷണമായിട്ട് സ്ഥനങ്ങളിൽ മുഴ ഉണ്ടോ എന്ന് പരിശോധിക്കുക. അടുത്ത ലക്ഷണമാണ് മലദ്വാരത്തിൽ നിന്നും രക്തം ഉണ്ടാവുക മലബന്ധം അനുഭവപ്പെടുക.
അടുത്തത് ആർത്തവ വിരാമം ഉള്ളവരിൽ അമിതമായിട്ടുള്ള രക്തസ്രാവം ഇടയ്ക്കിടയ്ക്ക് കാണുക. അതുപോലെ നമ്മുടെ അടയാളമായി നമ്മൾ പറയാവുന്ന കാക്ക പുള്ളി മറുക എന്നിവ പ്രത്യേകിച്ച് കാരണമില്ലാതെ വലുതായി വരുന്ന അവസ്ഥ. അടുത്ത ലക്ഷണമാണ് വായയുടെ ഉള്ളിൽ പാടുകളും മുറിവുകളും തടിപ്പുകളും തൊണ്ട അടപ്പ് ശബ്ദം കുറയുക എന്നിവ സംഭവിക്കുക. പ്രധാനപ്പെട്ട ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ വച്ചുകൊണ്ടിരിക്കാതെ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
One thought on “ക്യാൻസർ നിങ്ങൾക്കുണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ. | Major Cancer Symptoms”