ഒരു സവാള മാത്രം മതി കുട്ടികൾ പലഹാരം ചോദിച്ചാൽ ചായ തിളയ്ക്കുന്ന നേരത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.| Easy Onion Pakkoda Recipe

Easy Onion Pakkoda Recipe : സവാള ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു പലഹാരം ഇന്ന് വൈകുന്നേരം നിങ്ങളും തയ്യാറാക്കി നോക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു പാത്രത്തിലേക്ക് രണ്ട് സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതോ അല്ലെങ്കിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതോ ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക ശേഷം കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പല്ലി ചേർത്തു കൊടുക്കുക .

അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ടു നുള്ള് ഗരം മസാല ഒരു കപ്പ് കടലമാവ് ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയും വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആ ഒരുപാട് ലൂസ് അല്ലാത്തതും എന്നാൽ ഒരുപാട് കട്ടിയല്ലാത്തതുമായ മാവ് വേണം തയ്യാറാക്കി എടുക്കുവാൻ. അതിനുശേഷം ഒരു പാത്രത്തിൽ പൊരിച്ചെടുക്കുന്നതിന് ആവശ്യമായിട്ടുള്ള വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മാവ് കയ്യിൽ എടുത്തു കൊണ്ട് കുറേശ്ശെ ഒഴിച്ചു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സവാള പക്കോട ഇതുപോലെ നിങ്ങൾ തയ്യാറാക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

2 thoughts on “ഒരു സവാള മാത്രം മതി കുട്ടികൾ പലഹാരം ചോദിച്ചാൽ ചായ തിളയ്ക്കുന്ന നേരത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.| Easy Onion Pakkoda Recipe

Leave a Reply

Your email address will not be published. Required fields are marked *