മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ . ശരീരത്തിൻറെ അരിപ്പ എന്നും പറയുന്നു. മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒരു അവയവം കൂടിയാണ് കരൾ. ഒട്ടുമിക്ക കരൾ രോഗങ്ങളും വൈകിയാണ് കണ്ടുപിടിക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ അത് ചികിത്സിച്ച് ഭേദമാക്കുക എന്നത് വലിയ ബുദ്ധിമുട്ടാകുന്നു. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് കൂടുതലായും കരൾ രോഗത്തിന് കാരണമാകുന്നത്. ലിവർ സിറോസിസ് ഫാറ്റിലിവർ പോലുള്ള രോഗങ്ങളാണ് പലപ്പോഴും കരളിനെ ബാധിക്കുന്നത്. പ്രത്യേകിച്ച് പ്രകടമായ ലക്ഷണങ്ങളൊന്നും ഈ രോഗങ്ങൾക്ക് ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഇത് കണ്ടുപിടിക്കാനും ചികിത്സിക്കാനും ഏറെ വൈകുന്നു. കരൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിവിധി.
ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ എണ്ണ അടങ്ങിയ ആഹാരങ്ങൾ കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ സോഫ്റ്റ് ഡ്രിങ്ക്സ് പുകവലി മദ്യപാനം എന്നിവ കുറയ്ക്കുകയാണെങ്കിൽ കരൾ രോഗം വരാതെ നമുക്ക് നോക്കാം. അമിതമായ വണ്ണം ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കരളിൻറെ അവസ്ഥ മോശമാക്കുന്നു. കരളിൻറെ ആരോഗ്യം മോശമാണെന്ന് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.
വിശപ്പില്ലായ്മ ഭാരക്കുറവ് തുടർച്ചയായി ഉണ്ടാകുന്ന അസിഡിറ്റി നെഞ്ചരിച്ചിൽ നീർക്കെട്ട് ക്ഷീണം എന്നിങ്ങനെ. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. കൃത്യമായ അളവിൽ മാത്രം പാല് മുട്ട മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ കൂടുതലായി ഭക്ഷിക്കുന്നത് കരളിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കരളിന്റെ സംരക്ഷണത്തിനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.