വീടിന്റെ ഐശ്വര്യം നിറഞ്ഞ ഭാഗമാണ് അടുക്കള. സർവ്വദേവതാ സങ്കല്പം കുടി കൊള്ളുന്നത് അടുക്കളയിൽ ആണെന്നാണ് വിശ്വാസം. അടുക്കള കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ് രാവിലെ എണീറ്റ് അടുക്കളയിലേക്ക് കയറുമ്പോൾ ചില കാര്യങ്ങൾ കണി കാണുന്നത് ആ വീടിനും കുടുംബത്തിൻറെ ഐശ്വര്യത്തിനും ദോഷം ചെയ്യുന്നു.
അന്നപൂർണേശ്വരി ധ്യാനിച്ചുകൊണ്ട് അടുക്കളയിൽ കയറുന്നത് ആ കുടുംബത്തിൻറെ ഐശ്വര്യം വർദ്ധിപ്പിക്കുന്നു. കാലത്ത് എണീറ്റ് അടുക്കളയിലേക്ക് കയറുമ്പോൾ ഒരു പാത്രം നിറയെ വെള്ളം വച്ചിരിക്കുന്നത് കാണുന്നത് വളരെ ഉത്തമമാണ്. ഏതെങ്കിലും ജീവികൾ ചത്തുകിടക്കുന്നതാണ് കാലത്ത് എണീറ്റ് അടുക്കളയിലേക്ക് കയറുമ്പോൾ കാണുന്നത് എങ്കിൽ അത് വളരെ ദോഷമാണ് നമുക്ക് ശത്രു ദോഷം വർദ്ധിച്ചിട്ടുള്ളതിന്റെ സൂചനയാണ് അത്. ദേവി ക്ഷേത്രത്തിൽ ചെന്ന് ശത്രു ദോഷത്തിനുള്ള പൂജകൾ ചെയ്യുന്നത് വളരെ ഉത്തമമാണ്.
അടുത്തതായി നമ്മൾ അടുക്കളയിലേക്ക് കയറുമ്പോൾ കാണാൻ പാടില്ലാത്ത ഒന്നാണ് തുറന്നിരിക്കുന്ന വേസ്റ്റ് ബിൻ. തലേദിവസത്തെ വേസ്റ്റുകൾ നിറഞ്ഞ വേസ്റ്റ് ബിൻ കാണുന്നത് ആ ദിവസത്തെ നെഗറ്റീവ് ആക്കി മാറ്റുന്നു. അടുത്തതായി നമ്മൾ കാണാൻ പാടില്ലാത്തത് കത്തികളാണ് . തലേദിവസത്തെ ഉപയോഗത്തിനുശേഷം കത്തികൾ എടുത്തു വയ്ക്കാതെ കാലത്ത് എണീറ്റ് ചെല്ലുമ്പോൾ ആദ്യമായി കാണുന്നത് അവയാണെങ്കിൽ അത് വളരെ ദോഷം ചെയ്യുന്നു.
അപകടം ഉണ്ടാവാനും ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു. അടുത്ത ഏറ്റവും ദോഷമായ കാര്യം അടുക്കളയിലെ പൈപ്പിൽ നിന്നും ലീക്ക് ഉണ്ടാവുന്നതാണ് അഥവാ വെള്ളമിറ്റു വീഴുന്നതാണ് നിങ്ങൾ കാണുന്നതെങ്കിൽ അത് ധനനഷ്ടവും വീടിൻറെ സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കുന്നു. വീടിൻറെ ഐശ്വര്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണമെന്ന് കൂടുതൽ അറിയാനും പരിഹാരമാർഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും ആയി വീഡിയോ തുടർന്ന് കാണുക.