നമ്മുടെ ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഒരു ആന്തരിക അവയവമാണ് കരൾ അഥവാ വൃക്ക. രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്ന ഒന്നാണ് കരൾ. മനുഷ്യ ശരീരത്തിലെ ചെറിയ ചെറിയ മാറ്റങ്ങൾ പോലും വലിയ രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം. വയറിൻറെ വലതുഭാഗത്ത് വാരിയെല്ലിന് താഴെയാണ് കരൾ സ്ഥിതി ചെയ്യുന്നത്.
1.5 കിലോഗ്രാം ആണ് കരളിൻറെ ഭാരം. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയില്ല മറ്റു പല രോഗങ്ങൾക്കായി ചെയ്യുന്ന ടെസ്റ്റുകൾ വഴിയാണ് പല കരൾ രോഗങ്ങളും തിരിച്ചറിയുന്നത്. കരളിനെ ബാധിക്കുന്ന ഒരു സുപ്രധാന രോഗമാണ് ഫാറ്റി ലിവർ. ശരീരത്തിൽ കൊഴുപ്പടിഞ്ഞുണ്ടാവുന്ന ഒരവസ്ഥയാണിത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഈ രോഗത്തിന് കാരണമായി വരുന്നത്. പ്രായമായവരിൽ മാത്രമല്ല കുട്ടികളിലും ഈ രോഗം കാണപ്പെടുന്നു.
പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത് നിർണയിക്കുവാനും വൈകുന്നു. തൊലിപ്പുറത്തെ ചൊറിച്ചിൽ , കാലിൽ ഉണ്ടാവുന്ന നീര്, ഉറക്കമില്ലായ്മ, ബ്ലീഡിങ് ആമാശയത്തിലെ നീർ വീക്കം എന്നിവ എല്ലാമാണ് ചില ലക്ഷണങ്ങൾ. അനാരോഗ്യകരമായ ഭക്ഷണരീതി വ്യായാമക്കുറവ് അമിതഭാരം പുകവലി മദ്യപാനം എന്നിവയെല്ലാം ഫാറ്റി ലിവർ ഉണ്ടാകുന്നതിന് കാരണമാകുന്നു. വയറുവേദന തലകറക്കം ക്ഷീണം ഉറക്കം ഇല്ലായ്മ ഇവയെല്ലാം ഫാറ്റി ലിവറിന്റെ ചില ലക്ഷണങ്ങളാണ്.
Fat in the liverആരോഗ്യകരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നത് പല ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ നമ്മളെ സഹായിക്കും. പഴങ്ങളും പച്ചക്കറികൾ ധാന്യങ്ങൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും ഇതുപോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. ഈ രോഗം വരാതെ ഓരോരുത്തരും സ്വയം ശ്രദ്ധിക്കുക. രോഗലക്ഷണങ്ങളും ചികിത്സാരീതികളും കൂടുതലായി അറിയുവാനായി വീഡിയോ മുഴുവനായി കാണുക.