വലിപ്പത്തിൽ ചെറുതെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും എല്ലാം ഒന്നാമനാണ്. വിറ്റാമിൻ സി അടക്കമുള്ള ധാരാളം വൈറ്റമിനുകളുടെ കലവറയാണ് ചെറുനാരങ്ങ. നാരങ്ങയുടെ തൊലികൾ ഒരുപാട് ആരോഗ്യമുള്ളതാണെന്ന് പഠനങ്ങൾ പറയുന്നു. ആൻറി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ചെറുനാരങ്ങയുടെ ഉപയോഗം ഒട്ടനവധി ശാരീരിക പ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു. ദഹനക്കേട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് അത്യുഗ്രൻ പരിഹാരമാണ്. കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ് ചെറുനാരങ്ങ. വൃക്കയിലെ കല്ല് തടയാൻ ഏറ്റവും നല്ല മാർഗ്ഗം നാരങ്ങയുടെ പതിവ് ഉപയോഗമാണ്. ശരീരത്തിൻറെ മെറ്റാബോളിസം വേഗത്തിൽ ആക്കാൻ ആയി ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് തേൻ.ചേർത്ത് കഴിക്കുന്നത് വളരെ ഉത്തമമാണ് ഇതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു.
മുടിയുടെ സംരക്ഷണത്തിനും നാരങ്ങാനീര് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നു. ഈ നീര് ശിരോ ചർമ്മത്തിൽ പുരട്ടിയാൽ താരൻ മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാവില്ല. മുടിക്ക് വേണ്ടത്ര ആരോഗ്യവും തിളക്കവും ലഭിക്കുന്നു. നാരങ്ങാനീര് ഒരു ബ്ലീച്ചിംഗ് ഏജൻറ് ആയി പ്രവർത്തിക്കുന്നു പല്ലിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ് പല്ലുവേദന വായനാറ്റം മോണയിലെ രക്തസ്രാവം എന്നിവയെ പ്രകൃതിദത്തമായി ഇല്ലാതാക്കാൻ നാരങ്ങയ്ക്ക് കഴിയുന്നു. വൈറ്റമിൻ സിയുടെ കലവറ എന്നാണ് ചെറുനാരങ്ങ അറിയപ്പെടുന്നത്.
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ശരീരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ചെറുനാരങ്ങയുടെ പങ്ക് വലുതാണ്. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾ പ്രമേഹം ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ തടയാൻ ശേഷിയുള്ളവയാണ്. ഒട്ടനവധി ഗുണങ്ങൾ ഉള്ള ചെറുനാരങ്ങ ദിവസേന ഉപയോഗിക്കുകയാണെങ്കിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. ചെറുനാരങ്ങയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയാൻ വീഡിയോ കാണൂ