ശരീരത്തിലെ കോശങ്ങളുടെ അമിതവും നിയന്ത്രണാധിതവുമായ വിഭജനമാണ് അർബുദം അഥവാ ക്യാൻസർ എന്ന് പറയുന്നത്. അർബുദം എന്ന പദം കേൾക്കുന്നത് തന്നെ ഏറെ ഭയത്തോടെയാണ് . ഇന്ന് ആറിൽ ഒരാൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. ക്യാൻസറിനെ അതിജീവിച്ച ഒട്ടേറെ പേർ നമുക്കിടയിൽ ഉണ്ട് അതുകൊണ്ടുതന്നെ ഇത് ഒരു മാറാരോഗം അല്ല. രോഗത്തിന്റെ തുടക്കത്തിൽ ശരീരം കാണിച്ചു തരുന്ന .
ചില ലക്ഷണങ്ങളുണ്ട് അവ മനസ്സിലാക്കി കൃത്യമായ ചികിത്സ നേടുകയാണെങ്കിൽ ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും. ശരീരത്തിൽ അനുഭവപ്പെടുന്ന പല അസ്വസ്ഥതകളും ക്യാൻസർ മൂലമായിരിക്കണം എന്നില്ല എന്നിരുന്നാലും അവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കടുത്ത പനി തളർച്ച ശരീരവേദന ചർമ്മത്തിലെ മാറ്റങ്ങൾ നാവിൽ ഉണ്ടാവുന്ന വെളുത്ത പാടുകൾ അസാധാരണമായ രക്തസ്രാവം.
മുഴകൾ രൂപപ്പെടുന്നത് വിട്ടുമാറാത്ത ചുമ ഇവയെല്ലാം അർബുദത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഈ രോഗത്തിന് കാരണമാകുന്നു. ജീവിതത്തിൽ ഉപയോഗിക്കുന്ന ഒട്ടേറെ ആഹാരപദാർത്ഥങ്ങൾ ക്യാൻസറിനെ വിളിച്ചു വരുത്തുന്നവയാണ്. ആഹാരത്തിന്റെ നിറവും സ്വാദും വർധിപ്പിക്കാനായി ചേർക്കുന്ന പല രാസവസ്തുക്കളും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നു.അമിതഭാരം പുകവലി മദ്യപാനം വ്യായാമം ഇല്ലായ്മ.
ഇവയെല്ലാം ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കും കാരണമാണ്. ജനിതക മാറ്റം കാരണവും ഈ രോഗം പിടിപെടാം. എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ മധുര പലഹാരങ്ങൾ ബേക്കറി പദാർത്ഥങ്ങൾ പാല് മുട്ട മാംസങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയുടെ അളവ് വർദ്ധിക്കുമ്പോൾ ശരീരത്തിൻറെ ആരോഗ്യം ഇല്ലാതാകുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ അർബുദം എന്ന ഈ രോഗത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാം. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.