ഇന്ന് കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം. വീക്കം നീർക്കെട്ട് നടക്കാനും ഇരിക്കാനും ഉള്ള ബുദ്ധിമുട്ട് എന്നിവയാണ് എല്ല് തേയ്മാനം മൂലം ഉണ്ടാകുന്നത്. ദിവസേന മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതി വ്യായാമത്തിന്റെ അഭാവം അമിതവണ്ണം പുകവലി മദ്യപാനം എന്നിവയെല്ലാം ഈ രോഗത്തിന് വഴി തെളിയിക്കുന്നു. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നു.
പുതിയ തലമുറയിൽ ഈ രോഗം കൂടുതലായി കാണാനുള്ള ഒരു കാരണം ഇരുന്നു കൊണ്ടുള്ള ജോലികളാണ്. കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ ഓളം പ്രവർത്തിക്കുന്നവർക്ക് അമിത വണ്ണവും സന്ധിവാതവും അനുഭവപ്പെടാം. ഇത് എല്ല് തേയ്മാനത്തിലേക്ക് നയിക്കുന്നു. തിരക്ക് പിടിച്ച ഈ ജീവിതത്തിൽ വ്യായാമത്തിന് നൽകുന്ന സമയം വളരെ കുറവാണ്. അതുകാരണം ഒട്ടനവധി ജീവിതശൈലി രോഗങ്ങൾ.
ശരീരത്തിൽ ഉണ്ടാവുന്നു . മുട്ട് വിരലുകൾ തുടങ്ങിയ സന്ധികളിലാണ് ഇത് ബാധിക്കുന്നത് . അസഹനീയമായ വേദന നടക്കാനും ഓടാനും കഴിയാതിരിക്കുക നീർക്കെട്ടുകൾ എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറെ നല്ലത്. ആധുനിക ജീവിതശൈലി മാറ്റി കൃത്യമായ വ്യായാമവും വിശ്രമവും നൽകുകയാണെങ്കിൽ .
ഈ രോഗം പിടിപെടാതെ രക്ഷപ്പെടാം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പലതരം കളികളും യോഗയും ഉൾപ്പെടുത്താവുന്നതാണ്. അമിതവണ്ണം കുറയ്ക്കുന്നതിനായി ആരോഗ്യപരമായ ഒരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക. പച്ചക്കറികളും ധാന്യങ്ങളും ധാരാളം കഴിക്കുക. മീനെണ്ണ ഗ്രീൻ ടീ എന്നിവ വളരെ നല്ലതാണ്. കാൽസ്യം കൂടുതലായി അടങ്ങിയ മീൻ വർഗ്ഗങ്ങൾ മുളപ്പിച്ച പയർ കടല എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. രോഗാവസ്ഥയെ കുറിച്ച് കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് കേട്ടുനോക്കൂ.