ഇനി ജീവിതത്തിൽ ഒരിക്കലും മലബന്ധം ഉണ്ടാവില്ല….

ഇന്ന് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് മലബന്ധം. പലരെയും അലട്ടുന്ന ഈ പ്രശ്നത്തിന് സ്വാഭാവിക പരിഹാരങ്ങൾ ഉണ്ട്. വയറുവേദന വയറിന് അസ്വസ്ഥത വയറു ചാടുന്നത് ദഹനക്കേട് ഇതെല്ലാം മലബന്ധം കൊണ്ട് ഉണ്ടാകാം. ഇത് വരാനുള്ള കാരണം പലതാണ് വെള്ളത്തിൻറെ കുറവുണ്ടാവുക,നാരുകൾ അടങ്ങിയ ഭക്ഷണത്തിൻറെ കുറവ് ചില പ്രത്യേക രോഗങ്ങൾ.

ആമാശയ പ്രശ്നങ്ങൾ ചില മരുന്നുകൾ മാനസിക സമ്മർദ്ദം ഇവയെല്ലാം ഇതിന് കാരണമാകും. ധാരാളം വെള്ളം കുടിക്കുക അതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ കുറയും ശരീരത്തിൻറെ തൂക്കത്തിനനുസരിച്ച് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നാരുകൾ ഉള്ള ഭക്ഷണവും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.തവിട് കളയാത്ത ഭക്ഷണം ഇലകൾ ഓട്സ് എന്നിവയും നല്ലതാണ്.

ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനായി ദിവസേന വ്യായാമം ചെയ്യുക ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു അത് മൂലം മലബന്ധം ഇല്ലാതാവുന്നു. പലതരത്തിലുള്ള ജ്യൂസുകളുടെ ഉപയോഗം വളരെ നല്ലതാണ്. ചൂടുള്ള നാരങ്ങാവെള്ളം അതിരാവിലെ കുടിക്കുന്നത് വയറ് ക്ലീൻ ആവാൻ സഹായിക്കുന്നു. മലബന്ധ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നത് പരമാവതി ഒഴിവാക്കുക.

ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഇതു മാറ്റിയെടുക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഗ്യാസ്,അസിഡിറ്റി, മനം പുരട്ടൽ, നെഞ്ചരിച്ചിൽ ഇവയെല്ലാം ഇതുമൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. ചില വൈദ്യങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ സാധിക്കും. വീട്ടിലെ ചില പൊടിക്കൈകൾ ഉപയോഗിച്ച് ഇതിൽനിന്ന് ഒരു ആശ്വാസം നേടാം. ഉച്ചയായി കലബന്ധം ഉണ്ടാവുന്നുണ്ടെങ്കിൽ അതിനുള്ള കാരണം മനസ്സിലാക്കുകയും അനുസരിച്ച് പ്രവർത്തിക്കുകയും വേണം. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *