ഈ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ടോ? വായനാറ്റം ഒരിക്കലും മാറില്ല..

വായനാറ്റം ചിലരെങ്കിലും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ചില പദാർത്ഥങ്ങൾ ഇതിന് കാരണമാകുന്നു. ശരിയായ ദന്ത ശുചിത്വമാണ് ഇത് അകറ്റുന്നതിനുള്ള ഒരു മാർഗ്ഗം. ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഉള്ളി വെളുത്തുള്ളി എന്നീ രണ്ട് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് അതിന് കാരണമാകുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള സൾഫർ ശരീരത്തിലെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും .

ശ്വാസം വിടുമ്പോൾ പുറത്തുവിടുകയും ചെയ്യുന്നു. ചീസിന്റെ ഉപയോഗമാണ് ഇതിലെ അമിനോ ആസിഡുകൾ വായിലെ ബാക്ടീരിയകളുമായി ഇടപഴകി സൾഫർ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്നു ഇതും വായ്നാറ്റത്തിന് കാരണമാകും. ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നത് കാപ്പി മദ്യം തുടങ്ങിയ പാനീയങ്ങളുടെ ഉപയോഗം എന്നിവയൊക്കെ ഇതിന് കാരണമാകുന്നു. വയനാറ്റം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ആൻറി ഓക്സിഡന്റുകൾ കൂടുതലായി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ ഇതിന് ഏറ്റവും നല്ലതാണ്.

പുതിന, ഗ്രാമ്പു എന്നിവ ഉപയോഗിക്കുന്നതും നല്ലത്. തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ വായിലെ ബാക്ടീരിയകളിൽ പുനസന്തുലിതമാക്കുന്നു. ഭക്ഷണപദാർത്ഥങ്ങൾ മാത്രമല്ല ആമശയത്തിലെ ചില രോഗങ്ങളും ഇതിന് കാരണമാകുന്നു. വയറ്റിലുള്ള ആഹാരം തിരികെ അന്നനാളത്തിലേക്ക് എത്തുമ്പോൾ ആമാശയ രോഗമുള്ളവരിൽ ഭക്ഷണം ബാക്ടീരിയകളുമായി പ്രവർത്തിക്കുകയും ഇത് ദുർഗന്ധത്തിന് കാരണം ആവുകയും ചെയ്യുന്നു.

കഴിക്കുന്ന മുഴുവൻ ഭക്ഷണവും ശരിയായി ദഹിക്കാതിരിക്കുമ്പോൾ രാസവസ്തുക്കൾ രൂപപ്പെടുന്നു അതുവഴി വായ്നാറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഭക്ഷണപദാർത്ഥങ്ങൾ ചീയുന്നതാണ് ദുർഗന്ധമായി പുറത്തുവരുന്നത്. നാവ് വൃത്തിയാക്കുക,ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യുക,പുകവലി ഒഴിവാക്കുക, വായ നനവുള്ളതായി സൂക്ഷിക്കുക എന്നിങ്ങനെ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇതു വരാതെ സൂക്ഷിക്കാം. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായി ഡോക്ടർ പറയുന്നത് കേൾക്കൂ.

Leave a Reply

Your email address will not be published. Required fields are marked *