ഏറ്റവും നിർണായകമായ ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിന്റെ അരിപ്പ എന്നും പറയുന്നു. മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോലൈറ്റുകളുടെ ശരിയായ അളവ് നിലനിർത്തുന്നതിനും വൃക്കകൾ വലിയ പങ്കുവഹിക്കുന്നു. ഇവയിൽ അടിഞ്ഞുകൂടുന്ന ഖര രൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്.
ഇന്ന് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്. ജീവിതരീതിയിലും ഭക്ഷണത്തിലും കാലാവസ്ഥയിലും ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ചികിത്സിച്ചിട്ടും കല്ല് വീണ്ടും ഉണ്ടാകുന്നതിന് കാരണം അത് രൂപപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ്. ഇതിൻറെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് ആവശ്യത്തിന് വെള്ളം.
കുടിക്കാതിരിക്കുന്നതാണ് കൂടാതെ അനിമൽ പ്രോട്ടീനുകൾ ശരീരത്തിൽ എത്തുന്നതും ഇതിന് കാരണമാകുന്നു. കിഡ്നി സ്റ്റോൺ പരിഹരിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. പല ഭക്ഷണ പദാർത്ഥങ്ങളും ഇതിന് സഹായിക്കും. വാഴപ്പിണ്ടി മാതള നാരങ്ങ മുളപ്പിച്ച ഗോതമ്പ് ആപ്പിൾ സിഡർ എന്നിവ എന്നിവയൊക്കെ ഉപയോഗിക്കുന്നത് കല്ല് സ്വാഭാവികമായി നീക്കം ചെയ്യാൻ സഹായിക്കും. അടിവയറ്റിലെ വേദന , പനി, ചർദ്ദി, മൂത്രത്തിൽ രക്തം മനംപിരട്ടൽ എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ സർജറി കൂടാതെ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് മാറ്റുവാൻ സാധിക്കും. അമിതവണ്ണവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും പുകവലി മദ്യപാനം എന്നീ ശീലങ്ങളും വൃക്കയുടെ ആരോഗ്യം ഇല്ലാതാക്കുന്നു. രോഗം എത്തി ചികിത്സിക്കുന്നതിലും നല്ലത് അത് വരാതെ പ്രതിരോധിക്കുന്നതാണ്. കിഡ്നി സ്റ്റോണിന്റെ കാരണങ്ങളും പരിഹാരങ്ങളും അറിയാനായി വീഡിയോ മുഴുവനായും കാണുക.