ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയത്തിലെ കല്ല്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണുന്നത്. പത്തിൽ ഒരാൾക്ക് ഈ രോഗം കണ്ടുവരുന്നു. ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക എന്ന് അറിയാമല്ലോ. അതിൽ കല്ല് രൂപപ്പെടുന്നത് വൃക്കയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നു. ഈ രോഗം ചികിത്സിക്കാതെ തുടരുകയാണെങ്കിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകും.
കല്ലുകൾ പലതരത്തിലുണ്ട് കാൽസ്യം കല്ലുകൾ , യൂറിക് ആസിഡ് കല്ലുകൾ….. എന്നിങ്ങനെ. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് പ്രധാനമായും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമ കുറവും അനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിലൊന്ന് മാത്രമാണ് ഇത്. മൂത്രാശയത്തിലെ കല്ല് രൂപപ്പെടുന്നതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് നിർജലീകരണമാണ്. ശരീരത്തിൽ ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ.
കിടപ്പുരോഗികൾ, ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ അണുബാധ വരുന്നവർ, തൈറോയ്ഡ് രോഗികൾ, ചില മരുന്നുകൾ കഴിക്കുന്നവരിൽ, പുകവലി മദ്യപാനം എന്നിവ ഉള്ളവരിൽ, ഗൗട്ട് രോഗികളിൽ, പൊണ്ണത്തടി ഉള്ളവരിൽ ഇവരിലൊക്കെ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറിലും ഇടുപ്പിന്റെ ഇരുവശങ്ങളിലും ഉണ്ടാവുന്ന ശക്തമായ വേദന ഛർദ്ദി മൂത്രത്തിൽ രക്തം ക്ഷീണം ഓക്കാനം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ.
വൈറ്റമിൻ A,k എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക ഓറഞ്ച് പുളി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക ഇത് കല്ല് അലിയിച്ചു കളയാൻ സഹായിക്കുന്നു. കരിക്കിൻ വെള്ളം ഗ്രീൻ ടീ ഇഞ്ചി മഞ്ഞൾ മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രോഗം വരാതിരിക്കാൻ ഈ ഭക്ഷണപദാർത്ഥങ്ങൾ സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണുക.