സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യ ഭാഗത്തെ കറുപ്പു നിറവും ചൊറിച്ചിലും. നിസ്സാരമായി കണക്കാക്കി ഇതിനെ പലരും ചികിത്സിക്കാറില്ല. പലർക്കും സ്വകാര്യഭാഗത്ത് ചൊറിച്ചിൽ കൊണ്ട് നിൽക്കാനും ഇരിക്കാനും.
പറ്റാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ഫംഗൽ അണുബാധയാണ് ഇതിന് കാരണമാകുന്നത്. സാധാരണയായി നനവുള്ള ശരീര ഭാഗങ്ങളിൽ ആണ് ഈ അണുബാധ കണ്ടുവരുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ചൊറിച്ചിൽ ചുവന്ന പാടുകൾ എരിച്ചിൽ എന്നിവ ഉണ്ടാക്കുന്നുണ്ട്. ഇറുക്കിയതും നനഞ്ഞതുമായ അടിവസ്ത്രം ധരിക്കുന്നവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു.
അമിതമായ വിയർപ്പ്, ബാക്ടീരിയകളുടെ വളർച്ച, ചൂട്, അമിത വ്യായാമം, പൊതു ശുചിമുറിയുടെ ഉപയോഗം എന്നിവയൊക്കെ ഈ ഫംഗൽ അണുബാധയ്ക്ക് കാരണമാകാം. സ്ത്രീകളിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. തുടയിടുക്കിലും മറ്റ് സ്വകാര്യഭാഗത്തുമാണ് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പല തരത്തിലുള്ള മരുന്നുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം സ്വകാര്യ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
സ്ത്രീകളിൽ വജൈനൽ ഭാഗത്തും ഇതുപോലുള്ള ചൊറിച്ചിലുകൾ ഉണ്ടാവുന്നുണ്ട്. ഇതിനുള്ള കാരണം അണുബാധ മാത്രമാവണമെന്നില്ല മറ്റുപല ആരോഗ്യ പ്രശ്നങ്ങളും ഇതിന് വഴിയൊരുക്കുന്നു. ചില സോപ്പുകൾ, സുഗന്ധമുള്ള പാടുകൾ, കോണ്ടം, ലോഷനുകൾ, എന്നിവയൊക്കെ ഇതിന് കാരണമാവാം. ഈ ചൊറിച്ചിലുകൾ പിന്നീട് കറുത്ത പാടുകൾ ആയി മാറുന്നു. ഇതൊരു നിസ്സാര പ്രശ്നമായി കണക്കാക്കരുത്. പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.